കാന്‍പൂര്‍: കാന്‍പൂരില്‍ ഗുണ്ടാത്തലവനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍നഷ്ടപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാൺപൂരിൽ വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. പോലീസുദ്യോഗസ്ഥരുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിക്കുന്നതോടൊപ്പമാണ് സഹായധനം ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
‘കാന്‍പൂരിലെ ഏറ്റുമുട്ടലില്‍ നമ്മുടെ 8 പോലീസുദ്യോഗസ്ഥര്‍ മരണപ്പെട്ടിരിക്കുകയാണ്. പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയുണ്ടായ ജീവത്യാഗം പാഴാകില്ല. ഇതിന് ഉത്തരവാദികളായവരെ ഒരു കാരണവശാലും രക്ഷപെടാന്‍ അനുവദി ക്കില്ല’ യോഗി ആദിത്യനാഥ് തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
ഇന്നലെ രാത്രി കാന്‍പൂരില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് വെടിവെയ്പ്പു നടന്നത്. കൊടുംകുറ്റവാളി വികാസ് ദുബെയുടെ കേന്ദ്രത്തില്‍ വെച്ചാണ് പോലീസുകാര്‍ വെടിയേറ്റ് മരിച്ചത്. ഒളിച്ചു താമസിച്ച ഗ്രാമത്തിലേക്കുള്ള റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയാണ് വികാസ് ദുബെ പോലീസിനെ തടഞ്ഞത്. ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്രയടക്കം റെയ്ഡില്‍ പങ്കെടുത്ത 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. കാന്‍പൂര്‍ ജില്ലയിലെ ബികാരൂ ഗ്രാമത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. 63ലേറെ കൊലപാതക കേസ്സുകളില്‍ പ്രതിയായ കൊടുംകുറ്റ വാളിയാണ് വികാസ് ദുബെ.