ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയുടെ കേന്ദ്രസര്‍ക്കാര്‍ സേവനത്തിന് ഒരു നാഴികക്കല്ലുകൂടി. മേഖലയിലേക്കുള്ള ദീര്‍ഘദൂര പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കി ആദ്യ തീവണ്ടി ഇന്ന് ഓടിത്തുടങ്ങി. ഡല്‍ഹിയില്‍ നിന്നും അസമിലെ ദിബ്രുഗഡിലേക്കുള്ള ബ്രഹ്മപുത്രാ മെയിലെന്ന തീവണ്ടിയാണ് ഓടിത്തുടങ്ങിയത്.
വടക്കുകിഴക്കന്‍ മേഖലയിലേക്ക് ആദ്യമായിട്ടാണ് വൈദ്യുതി ഉപയോഗിക്കുന്ന തീവണ്ടിയുടെ സേവനം നടക്കുന്നതെന്ന് വടക്കുകിഴക്കന്‍ മേഖല റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഉപയോഗം പാടെ ഒഴിവാക്കുന്നതുമൂലം ഒരു വര്‍ഷം ഈ മേഖലയില്‍ മാത്രം 20 കോടി രൂപയാണ് ലാഭിക്കാനാവുക എന്നും റെയില്‍വേ അറിയിച്ചു.
അസമിലെ ബ്രഹ്മപുത്ര നദിയുടെ തീരത്തെ നഗരമാണ് ദിബ്രുഗഡ്. നിലവില്‍ യാത്ര ആരംഭിച്ചിരിക്കുന്ന തീവണ്ടി മുന്‍പ് എത്തിച്ചേര്‍ന്നിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷനും കടന്ന് ന്യൂ ജല്‍പായ്ഗുഡി വരെ എത്തുമെന്നും റെയില്‍വേ അറിയിച്ചു.