മുംബൈ: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മുംബൈ ദദാറിലുള്ള രാജഗൃഹം വസതിക്ക് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
വീടിന് മുന്നിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്തു. സിസിടിവി ക്യാമറയും അജ്ഞാത സംഘം നശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.