ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ പ്രദേശവാസിയായ ഒരു സ്ത്രീക്ക് പരിക്കേറ്റു. അവന്തിപ്പോറയിലെ പാംപോറിലാണ് സംഭവം.
പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറോളം ഭീകരര്‍ അടങ്ങുന്ന സംഘമാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രത്യേക വാഹനങ്ങളില്‍ എത്തിയ ഇവര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പ്രധാന പാതകള്‍ അടച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.