രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കാനായി ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു. ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കും. റിലയന്‍സ് ഇന്‍സസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി കമ്പനിയുടെ 43-ാമത് പൊതുയോഗത്തിലാത്തിലാണ് ഇക്കാര്യം അറിയിച്ചത്. 33,737 കോടി രൂപയാണ് ഗൂഗിള്‍ ജിയോപ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കുന്നത്.
2 ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നിരവധി പേര് ഇപ്പോഴും രാജ്യത്തുണ്ട്. ഇവര്‍ക്കായാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നത്. 2 ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരം പ്രദാനം ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. ജിയോയുടെ നൂതന സാങ്കേതിക വിദ്യ ഇതിനായി പ്രയോജനപ്പെടുത്തും.
ഇന്ത്യയുടെ വളര്‍ച്ചയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ മുകേഷ് അംബാനി സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പെക്ട്രം ലഭ്യമായാലുടന്‍ രാജ്യത്ത് 5 ജി ട്രയല്‍ ആരംഭിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പാക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യഭ്യാസം, ആരോഗ്യം, ഇ- കൊമേഴ്സ്, കൃഷി, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി എന്നിങ്ങനെ വിവിധ മേഖലകലില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയും. ആമസോണ്‍, നെറ്റ്ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ഓഗ്മന്റഡ് റിയാലിറ്റി വീഡിയോ മീറ്റിംഗ് സാധ്യമാകുന്ന ജിയോ ഗ്ലാസ് സംവിധാനവും ഇന്ന് വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ചു. സിംഗില്‍ കേബിള്‍ ഉപയോഗിച്ച് 25 ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനത്തിന് 75 ഗ്രാം മാത്രമാണ് ഭാരം.