ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 07:35 pm IST
FacebookTwitterWhatsAppTelegram

ജൊഹന്നാസ്ബര്‍ഗ്: 2026 ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച മിഡ്ഫീല്‍ഡര്‍ ജയ്ഡന്‍ ആഡംസ് (25) അന്തരിച്ചു. ലോകകപ്പില്‍ രാജ്യത്തിനായി കളിച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആഡംസ് പങ്കെടുത്തിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ചെക്കിയയ്‌ക്കെതിരായ സമനില മത്സരത്തിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടിയ താരം, ദക്ഷിണകൊറിയയ്‌ക്കെതിരായ വിജയത്തില്‍ പകരക്കാരനായും കളത്തിലിറങ്ങി. കാനഡയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

താരത്തിന്റെ മരണത്തില്‍ ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി ഗെയ്ടണ്‍ മക്കെന്‍സി അനുശോചനം രേഖപ്പെടുത്തി. ‘ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന് അതിന്റെ ഏറ്റവും മികച്ച യുവ പ്രതിഭകളിലൊരാളെയാണ് നഷ്ടമായത്. കുടുംബത്തിന്റെയും സഹതാരങ്ങളുടെയും കോടിക്കണക്കിന് ആരാധകരുടെയും ദുഃഖത്തില്‍ രാജ്യം പങ്കുചേരുന്നു,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി. ‘ലോകകപ്പില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ അഭിമാനത്തോടെയും ധൈര്യത്തോടെയും ഏറ്റെടുത്ത താരമായിരുന്നു ജയ്ഡന്‍ ആഡംസ്. അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബത്തിനും ക്ലബുകള്‍ക്കും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനും തീരാനഷ്ടമാണ്,’ സംഘടന അറിയിച്ചു.

സ്റ്റല്ലന്‍ബോഷ് എഫ്സിയുടെ അക്കാദമിയിലൂടെയാണ് ജയ്ഡന്‍ ആഡംസ് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കെത്തിയത്. ക്ലബിന്റെ അക്കാദമിയില്‍ നിന്ന് പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. സ്റ്റല്ലന്‍ബോഷിനായി 139 മത്സരങ്ങള്‍ കളിച്ച അദ്ദേഹം, 2023-ല്‍ കാര്‍ലിങ് നോക്കൗട്ട് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തുടര്‍ന്ന് 2025 ജനുവരിയില്‍ മമെലോഡി സണ്‍ഡൗണ്‍സിലേക്ക് ചേക്കേറി. ക്ലബ് തലത്തിലും ദേശീയ ടീമിലും ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്ന ആഡംസിന്റെ അകാലവിയോഗം ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന് വലിയ ആഘാതമായിരിക്കുകയാണ്.

Tags: south africadiedWorld Cup midfielderJayden Adams
ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

Latest News

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies