ചെന്നൈ : സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്‍സ്പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ രഗു ഗണേഷ്, ബാലകൃഷ്ണന്, കോണ്‍സ്റ്റബിള്‍ മുരുഗന് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. മധുര ജില്ലാ കോടതിയുടേതാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള ഉത്തരവ്.
പ്രതികളുടെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാല് പേരെയും മധുര കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. സംഭവത്തില്‍ ആകെ അഞ്ച് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ കോണ്‍സ്റ്റബില്‍ മുരുകനെ നാളെയാണ് കോടതിയില്‍ ഹാജരാക്കുക.
ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ച് കട തുറന്നെന്ന് ആരോപിച്ചാണ് വ്യാപാരിയായ ജയരാജനെയും മകന് ബനിക്സിനെയും സാത്താന്‍കുളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.