ഗുവാഹട്ടി : പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അസ്സമിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി അസ്സം മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്കായി എല്ലാവിധ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഫോണിലൂടെയാണ് അസ്സം മുഖ്യമന്ത്രിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. പ്രളയത്തിന് പുറമേ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞിട്ടുണ്ട്.പൊട്ടിത്തെറിയുണ്ടായ അസ്സമിലെ ബാഗ്ജാന്‍ ഓയില്‍ പ്ലാന്റിലും പരിസരത്തുമുളള ഇപ്പോഴത്തെ അവസ്ഥയും പ്രധാനമന്ത്രി അവലോകനം ചെയ്തു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന കൊറോണയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനം സ്വീകരിച്ച നടപടികള്‍ സോനോവാള്‍ പ്രധാനമന്ത്രിയോട് വിവരിച്ചു.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയ വിവരം സോനോവാള്‍ വിവരം ട്വിറ്ററിലും കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയം, കൊറോണ പ്രതിരോധം, ബാഗ്ജാന്‍ ഓയില്‍ പ്ലാന്റിലെ നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. അസ്സമിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാസം അസ്സമില്‍ ഉണ്ടായ പ്രളയം സംസ്ഥാനത്തെ 27 ലക്ഷം ജനങ്ങളെയാണ് സാരമായി ബാധിച്ചത്.കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചലിലും 107 പേര്‍ക്കാണ് ജീവന് നഷ്ടമായത്.