റഫേല്‍ എത്തുന്നു; ആദ്യ ദൗത്യം ലഡാക്കില്‍; ആദ്യ അഞ്ചു വിമാനങ്ങളും ചൈനയ്‌ക്കെതിരെ വിന്യസിക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഫേല്‍ എത്തുന്നു; ആദ്യ ദൗത്യം ലഡാക്കില്‍; ആദ്യ അഞ്ചു വിമാനങ്ങളും ചൈനയ്‌ക്കെതിരെ വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 02:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ചൈനക്കെതിരെ ഇനി അത്യുഗ്രന്‍ പ്രതിരോധവുമായി റഫേല്‍.  ഈ മാസം അവസാനം ഇന്ത്യയിലേയ്‌ക്ക് എത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്‌ക്കാണ് എത്തിക്കുക. നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചുകഴിഞ്ഞു. റഫേല്‍ എത്തിക്കുന്നതു വഴി സേനയ്‌ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പൈലറ്റിനെ വഹിക്കാവുന്ന വിഭാഗത്തില്‍പെട്ട രണ്ടും രണ്ടുപേര്‍ക്കിരിക്കാവുന്ന മൂന്നും  വിമാനങ്ങളാണ് ആദ്യഘട്ടത്തിലെത്തുന്നത്. 300 കിലോമീറ്റര്‍ ചൂറ്റളവില്‍ പറന്ന് ആക്രമിക്കാനും മിസൈലുകള്‍ വിക്ഷേപിക്കാനും സാധിക്കുന്നവയാണ് റഫേല്‍. 120-150 കിലോമീറ്റര്‍ ദൂരത്തുനിന്നും വായുവില്‍തന്നെ ആക്രമിക്കാവുന്നവ ശേഷിയുള്ളതാണ് റഫേല്‍. ഇതിനുള്ള മിസൈലുകള്‍ ഘടിപ്പിക്കാവുന്ന സംവിധാനം അടുത്തഘട്ടത്തില്‍ പൂര്‍ത്തിയാക്കും.

ലഡാക്കിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേനാ മേധാവികള്‍ അറിയിച്ചു. അംബാല വ്യോമസേന കേന്ദ്രത്തിലേയ്‌ക്കാണ് റഫേല്‍ വിമാനങ്ങള്‍ ആദ്യം എത്തിക്കുന്നത്. ഈ മാസം 22നും 23നും അംബാലയിലെ വ്യോമസേനാ കമാന്റര്‍മാരുടെ യോഗത്തില്‍ സന്നാഹങ്ങളുടെ തീരുമാനം എടുക്കും. റഫേലിന്റെ എല്ലാ മുന്നൊരുക്കവും അതിര്‍ത്തിയിലെ ദൗത്യത്തിനും അവസാന രൂപം നല്‍കിയതായി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ അറിയിച്ചു. 2016ല്‍ ഒപ്പുവെച്ച 59000 കോടിയുടെ കരാര്‍ പ്രകാരം 36 റഫേല്‍ വിമാനങ്ങള്‍ ഉടന്‍ കൈമാറാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയോടുള്ള വിശ്വാസ്യതയില്‍ വലിയ കോട്ടം സംഭവിച്ചിരിക്കുന്നു. സൈന്യത്തിന്റെ എല്ലാ നടപടിയും അതിനനുസരിച്ചാണ് ഇനി തീരുമാനിക്കുകയെന്നും വ്യോമസേനാ മേധാവി പറഞ്ഞു. കരസേന ആവശ്യപ്പെടുന്ന നിമിഷം സഹായം നല്‍കാനാകും വിധം വ്യോമസേന സജ്ജമാണ്. എല്ലാ നീക്കങ്ങളും അതിനാല്‍തന്നെ കര്‍ശനവും അതിവേഗവുമാക്കാനാണ് വ്യോമസേനയുടെ തീരുമാനമെന്നും ബദൗരിയ പറഞ്ഞു.

ഹെലികോപ്റ്ററുകള്‍ ദിവസം മുഴുവന്‍ നിരീക്ഷണം നടത്തുകയാണ്. അപ്പാഷെയും ചിനൂക്കുമാണ് നിരീക്ഷണത്തിനായി രംഗത്തുള്ളത്. എത്ര ഭാരമേറിയ ആയുധങ്ങളും അതിര്‍ത്തിയിലേയ്‌ക്ക് എത്തിക്കാനാണ് ചീനൂക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവയ്‌ക്കൊപ്പം സുഖോയ് 30, മിറാഷ്-2000, മിഗ്-29 വിമാനങ്ങളും ജാഗ്വാര്‍ ഫൈറ്റര്‍ ജെറ്റുകളും രംഗത്തുണ്ട്. 30 വൈമാനിക സ്‌ക്വാഡ്രനുകളാണ് അതിര്‍ത്തിയിലേയ്‌ക്ക് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും 16 മുതല്‍ 18 ജെറ്റുകള്‍ വീതമാണുള്ളത്. സാധാരണഗതിയില്‍ വിന്യാസിക്കാറുള്ള 42 എണ്ണം എന്ന കണക്കിലേയ്‌ക്ക് എത്തിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ബദൗരിയ പറഞ്ഞു.

Tags: indian air forceIAFRAFELrafel jet
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies