ലക്നൗ : കൊറോണ വൈറസ് വ്യാപിക്കുന്നത് ഇല്ലാതാക്കാന്‍ വിചിത്ര വാദവുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. നമാസ് പ്രാര്‍ത്ഥന നടത്താന്‍ മുസ്ലീങ്ങളെ അനുവദിച്ചാല്‍ കൊറോണ അപ്രത്യക്ഷമാകുമെന്ന് എംപി ഷഫിക്കൂര് റഹ്മാന് പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കെയായിരുന്നു റഹ്മാന്റെ പ്രതികരണം.
കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ പള്ളികളില്‍ നമാസ് പ്രാര്‍ത്ഥന നടത്താന്‍ മുസ്ലീങ്ങളെ അനുവദിക്കണം. അങ്ങിനെ ചെയ്താല്‍ കൊറോണ അപ്രത്യക്ഷമാകുമെന്നും റഹ്മാന് പറഞ്ഞു.
ബക്രീദിന് മുന്‍പായി തന്നെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണം. എങ്കില്‍ മാത്രമേ ബക്രീദ് ആഘോഷിക്കാന്‍ കന്നുകാലികളെ വാങ്ങിക്കാന്‍ സാധിക്കൂ. വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ പള്ളികളും പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളും തുറക്കണം. പള്ളികള്‍ ചെന്ന് കൊറോണയെ ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം അത് സാധിച്ചുതരുമെന്നാണ് വിശ്വസിക്കുന്നത്. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നിലവിലെ സാഹചര്യത്തില്‍ നിന്നും ജനങ്ങള്‍ കരകയറുമെന്നും റഹ്മാന് പ്രതികരിച്ചു.