കാഠ്മണ്ഡു: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന നേപ്പാളില്‍ നിയമസഭയിലും മന്ത്രാലയങ്ങളിലും ബോംബ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേപ്പാളിലെ സുദര്പശ്ചിം പ്രദേശ് പ്രവിശ്യയിലെ നിയമസഭാ മന്ദിരത്തിലും അതിനകത്തു പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുടെ കാര്യലയങ്ങളിലുമാണ് ബോംബുകള്‍ കണ്ടെത്തിയത്. എല്ലാ ബോംബുകളും സൈന്യം നിര്‍വീര്യമാക്കിയതായി നേപ്പാള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയ വസ്തുക്കളാണ് പിന്നീട് ബോംബുക ളാണെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തിക കാര്യ മന്ത്രാലയം, തദ്ദേശ വകുപ്പ്, സാമൂഹ്യ ക്ഷേമവകുപ്പ് എന്നിവയ്ക്കൊപ്പം പ്രവിശ്യ അസംബ്ലിയിലുമാണ് ബോംബ് കണ്ടെത്തിയത്. കുക്കറുകളില്‍ ഘടിപ്പിച്ച നിലയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകളാണ് സൈന്യം കണ്ടെത്തിയത്.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കെതിരെ ശക്തമായ ഭരണകൂട വിരുദ്ധ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ ഒലിയെക്കൊണ്ട് രാജിവയ്പ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹല്‍ നടത്തിയ ശ്രമം ചൈന ഇടപെട്ടു തടഞ്ഞുവെന്ന ആരോപണവും ശക്തമാണ്. ഇതുകൂടാതെ കൊറോണ വ്യാപനത്തിനേതിരേയും പ്രളയക്കെടുത്തിക്കെതിരേയും ഒലിക്കെതിരെ വിമര്‍ശനവുമായി പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയും രംഗത്തെത്തിയിരുന്നു.