മോഴിക്കുന്നത്ത് നമ്പൂതിരിപ്പാട് മാപ്പിള ലഹളയെ പിന്തുണച്ചോ ? ഒരു നുണ കൂടി പൊളിയുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

മോഴിക്കുന്നത്ത് നമ്പൂതിരിപ്പാട് മാപ്പിള ലഹളയെ പിന്തുണച്ചോ ? ഒരു നുണ കൂടി പൊളിയുന്നു

സുധീഷ് രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2020, 02:52 pm IST
FacebookTwitterWhatsAppTelegram

മലബാർ കലാപത്തിലെ ഹിന്ദു സാന്നിധ്യം: മോഴിക്കുന്നത്തിന്റെ സ്മരണകളിലൂടെ

മലബാർ ലഹളയിലെ ഹിന്ദുവേട്ട ഓർമിപ്പിക്കപ്പെടുന്ന ഇടങ്ങളിലൊക്കെ എതിർവാദമായി ഉയർന്നു കേൾക്കുന്ന ഒരു പേരുണ്ട്; “മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്”. വാരിയം കുന്നത്ത് കുഞ്ഞഹമ്മദിന്റെ വലത്ത് ഒരു നമ്പൂതിരിയെ നിർത്തിയാൽ മലബാർ കലാപം മതേതരമാക്കി എടുക്കാവുന്ന അത്രയേ ഒള്ളൂ കേരള സമൂഹം എന്ന് ഈ വാദം ഉയർത്തുന്നവർക്ക് വ്യക്തമായും അറിയാം. കോൺഗ്രസ് നേതാവും ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിക്കേണ്ടിവന്ന വ്യക്തിയുമാണ് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. രാജാവിനോടു യുദ്ധത്തിനൊരുങ്ങി എന്ന വധശിക്ഷ വരെ ലഭിക്കാമായിരുന്ന കേസായിരുന്നു മോഴിക്കുന്നത്തിനെതിരെ ചാർത്തപ്പെട്ടത്.

പക്ഷെ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഖിലാഫത്ത് നേതാവായിരുന്നൊ ? അദ്ധേഹം ലഹളക്കാരെ നയിച്ചിരുന്നൊ ? ഇല്ല എന്നാണുത്തരം. അതറിയാൻ മറ്റു ചരിത്രരേഖകളൊന്നും നോക്കേണ്ടാ; ഖിലാഫത്ത് സ്മരണകൾ എന്ന ആത്മകഥ വായിച്ചാൽ മാത്രം മതിയാവുന്നതാണ്. കോൺഗ്രസ് നേതാവും തികഞ്ഞ മതേതരവാദിയുമായ ഒരു സാധാരണ ഹിന്ദുവായിരുന്നു മോഴിക്കുന്നത്ത്. സ്വന്തം അധീനതിയിലുള്ള ക്ഷേത്ര മൈതാനം നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ബ്രിട്ടീഷ് വിരുദ്ധ കോൺഗ്രസ് സമരങ്ങൾക്ക് തുറന്നുകൊടുക്കുക്കുമായിരുന്ന ഒരു വ്യക്തി. അതല്ലാതെ ഖിലാഫത്തുമായൊ മാപ്പിള ലഹളയുമായൊ അദ്ധേഹത്തിനു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ മോഴിക്കുന്നത്ത് രാജാവിനെതിരെ യുദ്ധം ചെയ്തു എന്ന വകുപ്പിൽ ജയിലിലായി എന്നു പിന്നാലെ വിവരിക്കാം.

ആദ്യമായി എന്താണ് മാപ്പിള ലഹളയെപ്പറ്റി മോഴിക്കുന്നത്ത് എഴുതിയിരിക്കുന്നത് എന്ന് നോക്കാം.

”ഖിലാഫതികൾക്ക് അവരുടെ സ്വാതന്ത്ര്യം ലഭിച്ചു. അവർ അക്രമമായി പിരുവിന്നാരംഭിച്ചു. ഹിന്ദുക്കളുടെ നേർക്കാണ് അതിന്നു തിരിഞ്ഞത്. യുദ്ധഫണ്ടിന്റെ പേരിലാണ് ആദ്യം പണപ്പിരുവു തുടങ്ങിയത്. അൽപ്പം ചിലത് സ്വന്തം ചിലവിനും.  നെല്ലും പണവും കായ്യിരിപ്പുള്ള ദിക്കിൽ കൂട്ടം കൂട്ടമായി ലഹളക്കാർ കയറിച്ചെല്ലും. ഇത്ര സംഖ്യ തരണമെന്ന് മുതലുടമകളോട് അവകാശത്തിൽ ആവശ്യപ്പെടും.അതങ്ങ് കൊടുത്താൽ വലിയ ദുർഘടമില്ല. വൈമനസ്യം കാണീച്ചാൽ നിർബന്ധിച്ച് വാങ്ങും. ഈ സംഗതിയിൽ കൊള്ളകളും കൊലകളും നടത്തിയിട്ടൂണ്ട്. ഇങ്ങനെ മർദ്ദനം വർദ്ധിച്ചപ്പോൾ ഹിന്ദുക്കൾ പൊതുവിൽ കഷ്ടത്തിലായി. ഉൾനാട്ടിൽ അരാജകത്വം സാംഭവിച്ചു. കൊള്ളക്കാർ നിർദാക്ഷിണ്യം ഹിന്ദുഭവനങ്ങൾ കൊള്ളയടിച്ചുതുടങ്ങി. നിർബന്ധ മത പരിവർത്തനങ്ങളും, സ്ത്രീകളുടെ മാനഭംഗവും നടന്നുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തിൽ ചൂഷണമെ ഉണ്ടായിരുന്നൊള്ളു. ഖിലാഫത്ത് ഭരണത്തിൽ അരക്ഷിതാവസ്ഥയും നേരിട്ടൂ. *1

യോഗക്ഷേമസഭ പ്രസിദ്ധീകരിച്ച ഒരു കത്ത് കൂടി വേങ്ങര ഉണ്ണിക്കുട്ടി എന്ന ആൾ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റി അയാൾ ” മിതവാദി’യിൽ എഴുതിയതിന്റെ ചുരുക്കം :

“ ഏറനാട്ടിൽ വേങ്ങര അംശക്കാർ വലിയ കഷ്ടപ്പാടുകൾ സഹിച്ചവ രാണ് . ലഹളയുടെ ആദ്യഘട്ടത്തിൽ ഒരിളക്കം ഇവിടങ്ങളിലുണ്ടായി പിന്നീട് കുറേദിവസം ശാന്തമായിരുന്നു . ഈ നവംബർ ആദ്യം മുതൽ ലഹള വീണ്ടും തുടങ്ങി . 6 -ാംനു ആയപ്പോഴേക്കും പരസ്യമായി വെട്ടി ക്കൊല്ലാൻകൂടി തുടങ്ങി . 7 -ാംനു രാത്രി അടുത്തുള്ള അനേകം കുടുംബ ക്കാർ – കുട്ടികളും , വൃദ്ധന്മാരും , സ്ത്രീകളും , പുരുഷന്മാരും മറ്റുംകൂടി നൂറ്റിഇരുപത്തഞ്ചോളം പേർ ചേർന്ന് ഒരു സംഘമായി അരിയല്ലൂർക്ക് പുറപ്പെട്ടു . മാപ്പിളമാർ കണ്ടെങ്കിലോ എന്നായിരുന്നു വലിയ ഭയം . കുട്ടികൾ വല്ലാതെ കരയുന്നുമുണ്ട് . ആ സമയത്ത് ഇരുട്ടത്ത് പോകുന്നതിനേ ക്കാൾ ഭയമായിരുന്നു മാപ്പിളമാരെ . എടുക്കാനാവുന്ന സാധനങ്ങളെല്ലാം എടുത്തിട്ടുണ്ട് . അങ്ങിനെ കുറേ പോയി പനമ്പുഴ കടവുവരെ എത്തി . അപ്പോൾ മുൻഭാഗത്തുള്ളവരിൽനിന്നും , “ അയ്യോ കൊല്ലരുതേ , കൊല്ല രുതേ ! ‘ എന്ന നിലവിളി കേൾക്കുന്നു . ഞാൻ ഏകദേശം സംഘത്തിന്റെ മധ്യത്തിലായിരുന്നു . ഇതുകേട്ടപ്പോഴാണ് നൂറ്റിഅൻപതോളം മാപ്പിളമാർ മുൻവശത്തു നിന്ന് ആക്രമണം തുടങ്ങിയിരിക്കുന്നുവെന്നറിഞ്ഞത് . ഞങ്ങൾ പിൻതിരിഞ്ഞ് ഓട്ടം തുടങ്ങി . അപ്പോഴേക്കും പിൻവശത്തുനിന്നും ആക്രമണം തുടങ്ങി . സ്ത്രീയെന്നോ വൃദ്ധനെന്നോ കുട്ടിയെന്നോ ഭേദമില്ലാതെ വെട്ടിത്തുണ്ടമാക്കിയിരുന്നു . വെട്ടുകൊണ്ടു ചാവാനാകാതെ നില വിളിക്കുന്നവരുടെ നിലവിളി കേൾക്ക വയ്യ . ” നായിന്റെ മക്കളെ , എങ്ങോട്ടാ പോകുന്നത് , വെട്ടിക്കളയിനെടാ ‘ എന്ന് അട്ടഹസിക്കുന്നു . വെട്ടുന്ന കൂട്ട ത്തിൽ തലയ്‌ക്കും കഴുത്തിനും കൈപ്പടത്തിനും ഓരോവെട്ട് എനിക്കും കൊണ്ടു . അതോടുകൂടി ഞാനും ഓടി . കുട്ടികളുടേയും സ്ത്രീകളു ടേയുമൊക്കെ അനേകം മൃതദേഹങ്ങളിൽ കൂടിയാണ് ഞാൻ ഓടിയത്. നൂറുപേരിൽ കുറയാതെ ചത്തുവീണു. എല്ലാവരുടേയും പണ്ടവും പാത വും പണവും കൊണ്ടുപോയി. മരിക്കാത്തവർ പിടഞ്ഞു കരയുന്നു . നിരത്തിൽ ചോരപ്രളയം തന്നെ . ഓടുമ്പോൾ എനിക്ക് ബോധമില്ല. ഞാൻ അടുത്തുള്ള പുഴയിൽ ചാടി ചാവാനൊരുങ്ങി. ഞാൻ ഭ്രാന്തു പിടിച്ചു ഒരു ചാട്ടം ചാടി. പക്ഷേ , വീണ ദിക്കിൽ നിലയുണ്ട്. തണുപ്പുകിട്ടിയപ്പോൾ എനിക്ക് കുറച്ചു തന്റേടം വന്നു . ഉടനെ ഞാൻ കയറി കരപറ്റി. ആ വഴി ഞാൻ പരപ്പനങ്ങാടി വന്നു. ഞാൻ അവിടെ കിടന്നു. നാട്ടുകാരനായ കാവൽക്കാരൻ എന്നെ കോഴിക്കോട്ട് ആസ്പത്രിയിൽ കൊണ്ടുവന്നു കിടത്തി. ഇപ്പോൾ ഞാൻ ആശുപ്രതിയിലാണ്.

മുകളിൽ കണ്ടതാണ് ഖിലാഫത്തിന്റെ പൊതുവായ രൂപം. ഈ സംഭവങ്ങൾ പലരും ഇതിലും വ്യക്തമായും ദീർഘമായും എഴുതിയിട്ടൂമുണ്ട്. അതുകൊണ്ട് തന്നെ മാപ്പിളലഹള എങ്ങനെ ഒരു ഹിന്ദുവേട്ടയായി എന്ന വിഷയത്തിൽ നിന്നും മാറി ഇത് എങ്ങനെയാണ് കോൺഗ്രസ് നേതാക്കളായ ഹിന്ദുക്കൾക്കെതിരെ ഉപയോഗിച്ചത് എന്ന് നോക്കാം. സർവ്വീസിൽ ഉണ്ടായിരുന്ന മുസ്ലീം പോലീസുകാരുടെ മനോഭാവം എന്തായിരുന്നു എന്ന് മോഴിക്കുന്നത്ത് പറയുന്നു. “നിലമ്പൂരിലെ പോലീസ് സബ് ഇൻസ്പെറ്റർ അന്നൊരു മുസ്ലീമായിരുന്നു. ലഹളക്കാർ അയാളെ വേഷം കെട്ടിച്ച് കൊടിപിടിച്ച് മുന്നിൽ നടത്തി. ഹിരണ്യന്റെ നാട്ടിൽ ചെന്നാൽ ഹിരണ്യാായ നമ: എന്ന് അയാളുംതഞ്ചം കൊണ്ടു” *2

പിന്നീട് തന്നെ കാണാൻ ഖിലാഫത്തിന്റെ ചുമതലക്കാർ വന്നതായും എന്നാൽ താൻ അക്രമത്തിനു എതിരായിരുന്നു എന്നും മോഴിക്കുന്നത്ത് വ്യക്തമാക്കുന്നു. ഇത് കൂടുതലായി മനസ്സിലാകുക കലാപകാരികളുടെ മോഴിക്കുന്നത്തിനോടൂള്ള മനോഭാവത്തിൽ നിന്നാണ്. “അക്രമരാഹിത്യമാണ് നമ്മുടെ ആയുധം എന്നും ലഹള കൂട്ടുന്നത് തെറ്റാണെന്നും ഞാനവരോടു പറഞ്ഞു. ‘നമുക്ക് നമ്മുടെ കാര്യങ്ങൾ നടത്തുവാൻ ഈ നമ്പൂതിരിയുടെ സമ്മതം വേണമൊ?’ എന്നും മറ്റും പറഞ്ഞ് പള്ളിയിൽ പോയി പ്രാർഥിച്ച് ലഹളയാരംഭിച്ചു”*3 അതായത് ലഹളക്കാർ മോഴിക്കുന്നത്തിനെ ഒരുതരത്തിലും അംഗീകരിച്ചില്ല എന്ന് വ്യക്തമാണല്ലൊ. ഓർക്കേണ്ടത് സ്വന്തം ക്ഷേത്ര മുറ്റം മുസ്ലീങ്ങൾക്ക് തുറന്നുകൊടുക്കാൻ വിമുഖത കാണിക്കാത്ത ആളായിരുന്നു മോഴിക്കുന്നത്ത്.*4

ഇനി തന്നെ ആരാണ് കുടുക്കിയത് എന്നും എന്തായിരുന്നു അവരുടെ ലക്ഷ്യം എന്നും വ്യക്തമായി പറയുന്നുണ്ട് മോഴിക്കുന്നത്ത്. ആദ്യമായി “സബ് ഇൻസ്പറ്റർ മൊയ്ദീനെ കൊന്നു” എന്ന വാർത്ത പ്രചരിപ്പിക്കുന്നു. അതോടെ മൊയ്ദീന്റെ കുടുംബക്കാർ മൊത്തമായി ലഹളക്കിറങ്ങുന്നു. “ചെർപ്പുളശേരിയിലെ ലഹളക്ക് മുൻനിന്ന് പ്രവർത്തിച്ചത് മൊയ്ദീൻ സബ് ഇൻസ്പെക്റ്ററുടെ കുടുംബക്കാരാണ്. പള്ളിയിൽ കൂട്ടകൂട്ടവാങ്ക് കൊടുത്തത് അയാളുടെ വാപ്പ മമ്മദു ഹാജിയാണ്”. ലഹളക്കു ശേഷം തിരിച്ചെത്തിയ മൊയ്ദീനാണ് തനിക്കെതിരെയുള്ള ഗൂഡാലോചനക്ക് പിന്നിൽ എന്നും മോഴിക്കുന്നത്ത് വ്യക്തമാക്കുന്നു. തുടർന്ന് ലഹളക്കാരെ ചോദ്യം ചെയ്യുന്നതും അവരെക്കൊണ്ട് ഈ നമ്പൂതിരി പറഞ്ഞിട്ടാണ് എന്ന് പറയിപ്പിക്കുന്നതും മൊയ്ദീനാണ്. മൊയ്തീന്ന് എന്താണ് എന്നോടിത്ര വൈരമെന്ന് വായനക്കാർ ശങ്കി ച്ചേക്കാം . അയാൾ ” ആരാന്റെ അപരാധം വാരിയന്റെ പുരപ്പുറത്തിട്ട’താണ് . അയാളുടെ കുടുംബക്കാരായിരുന്നു യഥാർഥ ലഹളക്കാർ , അയാളെ മേലാറ്റുർവെച്ച് കൊന്നുവെന്ന്നാ ടാകെ ഒരു ശ്രുതി പരന്നു . ‘തോണി മുങ്ങി യാൽ പുറം നല്ല ‘ എന്നു കരുതി അയാളുടെ കുടുംബക്കാർ ലഹളയിൽ ചേർന്നു. അവരെ രക്ഷപ്പെടുത്തി കോൺഗ്രസ്സുകാരുടെ പ്രസിഡണ്ടായ എന്റെ തലയിൽ കുറ്റം ചുമത്താനാണ് മൊയ്തീൻ ഏഷണി കൂട്ടിയത്” കോൺഗ്രസ്സുകാരുടെ മേൽ കുറ്റം ചുമത്തുവാൻ അന്ന് എളുപ്പമായി രുന്നു . ആരംഭത്തിൽ കോൺഗ്രസ് ലേബൽ ഒട്ടിച്ചാണ് ലഹള നടത്തിയത് . ആഗസ്ത് 20നു ലഹള നടന്നു .പിറ്റേ ദിവസം കെ.പി. കേശവമേനോൻ സഹപ്രവർത്തകരോടൊന്നിച്ച് കുണ്ടോട്ടി വഴിക്ക് ചെന്നപ്പോൾ വഴിക്ക് “ മരം മുറിച്ചിടുന്നതെല്ലാം കോൺഗ്രസ്സിന്റെ കല്പനപ്രകാരമായിരുന്നു വെന്നും അതു ശരിയായി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിപ്പാനാണ് ഞങ്ങൾ ചെന്നിട്ടുള്ളതെന്നും ആണ് അവരുടെ ധാരണ’എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത്”*5

ചുരുക്കത്തിൽ മലമാറിലെ മാപ്പിളമാർ ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നതിന്നിടയിൽ ബ്രിട്ടീഷുകാരൊടൊപ്പം നിന്ന മാപ്പിളമാർ ഹിന്ദുക്കളെ തങ്ങളുടെ ആളുകളെ പെടുത്തുകയും ചെയ്തുപോന്നു . ഇത് ഒറ്റപ്പെട്ട ഒരു സംഭവം ആല്ല എന്ന് മനസ്സിലാക്കാൻ വേറൊരു ഉദാഹരണം കൂടി മോഴിക്കുന്നത്ത് പറയുന്നുണ്ട്.

“ഈ ഘട്ടത്തിൽ ഒരു സംഗതി ഓർക്കേണ്ടതുണ്ട് . അദ്ദേഹത്തിന്റെ (മണ്ണാർക്കാട്ട് ഇളയനായർ) വിരോധി ജ കല്ലടി മൊയ്തുട്ടിയാണ് .അവരുടെ വിരോധം രാഷ്‌ട്രീയമാ ണ് . കല്ലടി , ബ്രിട്ടീഷ് കക്ഷിയാണ് . ഖിലാഫത്ത് വിരോധിയാണ് . ബോധമില്ലാത്ത മാപ്പിളമാരെ പറഞ്ഞിളക്കി ഗവൺമെന്റിനും , തനിക്കും തന്നെ പ്പോലെയുള്ളവർക്കും എതിരാക്കി വിട്ടത് ഹിന്ദുക്കളായ കോൺഗ്രസ്സുകാ രാണെന്നാണ് അവരുടെ പക്ഷം . ഇളയനായർ മണ്ണാർക്കാട്ടെ കോൺഗ്രസ്സ് നേതാവാണ് . അങ്ങനെ മണ്ണാർക്കാട്ടും ചെർപ്പുളശ്ശേരിയിലും രണ്ടു മുസ്ലീംകളാണ് പോലീസിന്റെ ചൂണ്ടുപലകകൾ .അതുകൊണ്ട് ഈ രണ്ടു സ്റ്റേഷനുകളിലും സവർണഹിന്ദുക്കളെ സാമാന്യത്തിലധികം പോലീസ് മർദിച്ചിട്ടുണ്ട് . അവിടെനിന്നു വരുന്ന തടവുകാരുടെ കൂട്ടത്തിൽ നാലുവർണക്കാരുമുണ്ടായിരിക്കുമെന്ന് പോലീസുകാർ തമാശ പറഞ്ഞിരുന്നു . മണ്ണാർക്കാട് കണക്കിലേറെ സവർണക്കാരെ കുടുക്കിയിട്ടുണ്ട് . മൂപ്പിൽ നായരുടെ കാര്യസ്ഥന്മാരെ മുഴുവനും കുറ്റപ്പെടുത്തി ശിക്ഷിച്ചു . വലിയ ഒരു പ്രമാണിയും വയോധികനുമായ ഇടച്ചോല കുട്ടപ്പണിക്കരെ അറസ്റ്റു ചെയ്ത് കേസ്സാക്കി . കുട്ടപ്പണിക്കരുടെ ബന്ധുക്കളായവരേയും കൂട്ടത്തിൽ പിടിച്ചു . പെരുമനത്ത് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് , പേർക്കോട്ടു ദാമോ ദരപ്പണിക്കർ , മേലേവീട്ടിൽ അച്ചുതപ്പണിക്കർ മുതലായ മാന്യന്മാരും അതിൽപ്പെട്ടിരുന്നു . അവരുടെ പേരിൽ രാജാവിനോട് യുദ്ധം പ്രഖ്യാപി ച്ചതായിരുന്നു കുറ്റം. “

ചുരുക്കത്തിൽ മതേതരമായ ഒന്നും മലബാർ കലാപത്തിൽ ഉണ്ടായിരുന്നില്ല എന്നു കാണാം. ലഹളയുടെ തുടക്കത്തിൽ കോൺഗ്രസ്സും അതിന്റെ നേതാക്കളായ ഹിന്ദുക്കളും ഖിലാഫത്തിനോടു അനുഭാവപരമായ നിലപാടെടുത്തെങ്കിലും ലഹളക്കാർ അതിനെ മതപരമായി കാണുകയും ഹിന്ദുക്കളെ യാതൊരു രീതിയിലും ലഹളയിൽ പങ്കാളികളാക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്നും  കാണാം. പോരാത്തതിനു ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉദ്യോഗ്സ്ഥരായ മാപ്പിളമാർ തന്ത്രപുർവ്വം ലഹളക്കാർക്കൊപ്പം ചേരുകയൊ ലഹള സമയത്ത് മാറി നിന്നതിനു ശേഷം ഹിന്ദുക്കളെ കേസിൽ പെടുത്തുകയോ ചെയ്തു. ഇന്ന് മാപ്പിള കലാപത്തെ മതേതരമാക്കാൻ പലരും ലഹളക്കാരുടെ കുട്ടത്തിൽ പറയുന്ന പല പേരുകളും അന്നത്തെ ബ്രിട്ടീഷ് പക്ഷ മാപ്പിളമാർ ചതിയിൽ ചേർത്തതാണ് എന്നും കാണാം. മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് അതിന് ഒരു ഉത്തമ ഉദാഹരണമാണ്.

1. ഖിലാഫത്ത് സ്മരണകൾ പേജ് 53
2. പേജ് 51
3. 75
4. 73,74,90
5. 84

Tags: Malabar RiotVariyamkunnan
ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies