കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കടന്നു കളഞ്ഞ രണ്ട് തടവ് പുള്ളികള്‍ കൂടി പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ മുഴുവന്‍ പേരും പിടിയിലായി.
വയനാട്ടില്‍ നിന്നുമാണ് ഇവരെ രണ്ട് പേരെയും പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. നേരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ആഷിക്, ഷഹല്‍ ഷാനു എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേര് കൂടി പിടിയിലായത്.
ജൂലൈ 22 നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതികള്‍ ചാടിപ്പോയത്. കൊലപാതകം, പിടിച്ചുപറി, ലഹരി മരുന്ന് വിതരണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണ് നാല് പേരും.