അവസാന ഘട്ട വാക്സിൻ പരീക്ഷണത്തിന് അഞ്ച് കേന്ദ്രങ്ങളൊരുക്കി ഇന്ത്യ ; പ്രതീക്ഷയോടെ ലോകം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവസാന ഘട്ട വാക്സിൻ പരീക്ഷണത്തിന് അഞ്ച് കേന്ദ്രങ്ങളൊരുക്കി ഇന്ത്യ ; പ്രതീക്ഷയോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 03:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഓക്സ്ഫോർഡ് കൊറോണ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിനായി ഇന്ത്യ അഞ്ച് കേന്ദ്രങ്ങളൊരുക്കിയെന്ന് ബയോടെക്നോളജി സെക്രട്ടറി രേണു സ്വരൂപ്. വാക്സിൻ രാജ്യത്ത് നൽകണമെങ്കിൽ രാജ്യത്തെ ജനങ്ങളിൽ പരീക്ഷിച്ചതിന്റെ ഡേറ്റ ആവശ്യമുണ്ടെന്ന് രേണു സ്വരൂപ് വ്യക്തമാക്കി. ഓക്സ്‌ഫോർഡ് – അസ്ട്രസെനേക്ക കോ വാക്സിൻ -19 ന്റെ അവസാന ഘട്ട പരീക്ഷണങ്ങൾക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.

രാജ്യത്ത് നടക്കുന്ന എല്ലാ കൊറോണ വാക്സിൻ പരീക്ഷണങ്ങളിലും നിർമ്മാണത്തിലും നിർണായക സാന്നിദ്ധ്യമാണ് ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി. സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡിപ്പാർട്ട്മെന്റ് നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കൊറോണ വാക്സിൻ നിർമ്മിക്കുന്ന എല്ലാ മരുന്ന് കമ്പനികളുമായും നിരന്തരം ബന്ധപ്പെട്ടാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.

ജൂലൈ 20 നാണ് കോ വാക്സിൻ 19 ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന് ഗവേഷകർ പ്രഖ്യാപിച്ചത്. 18 നും 55 നും ഇടയിൽ പ്രായമുള്ള 1077 പേരെയാണ് ആദ്യ ഘട്ട പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഇവർക്കെല്ലാവർക്കും കൊറോണ വൈറസിനെതിരെ പൊരുതാൻ ശക്തിയുള്ള ആന്റിബോഡി ശരീരത്തിലുണ്ടായെന്നാണ് ‌റിപ്പോർട്ട്. 56 ദിവസമെങ്കിലും നീണ്ടു നിൽക്കുന്ന പ്രതിരോധ ശക്തി ഇവർക്ക് ലഭ്യമായെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്.

രണ്ടാം ഘട്ടത്തിൽ നൂറു കണക്കിനു പേർക്കാണ്‌ ഇത് നൽകാൻ നിർദ്ദേശിച്ചിരുന്നത്. വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് വാക്സിൻ നൽകുന്നത്. കുട്ടികളേയും പ്രായമുള്ളവരേയും വേറേ വേറെ വിഭാഗങ്ങളായി തിരിച്ചാണ് വാക്സിന്റെ പ്രവർത്തനം പരിശോധിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ആയിരക്കണക്കിന് പേർക്ക് വാക്സിൻ നൽകി പരീക്ഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് കൊ-വാക്സിൻ നിർമ്മാണത്തിന്റെ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് ‌പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഒരു മാസം അൻപത് ലക്ഷം ഡോസ് വാക്സിൻ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

മരുന്നു പരീക്ഷണം പൂർണ വിജയമായാൽ പത്തുലക്ഷമാക്കി ഉയർത്തും. സെപ്റ്റംബർ – ഒക്ടോബറോടെ 4 കോടി ഡോസ് വാക്സിൻ നിർമ്മിച്ചു വയ്‌ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മരുന്ന് പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയിച്ചാൽ ഉടൻ തന്നെ നൽകി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി സി.ഇ.ഒ അദാർ  പൂനെവാല കൂട്ടിച്ചേർത്തു

Tags: oxfordcorona vaccine
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies