അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ പൗരാണികവും ചരിത്രപരവുമായ തെളിവുകളും വസ്തുതകളും നിര്‍മ്മാണ തീയതികളും രേഖപ്പെടുത്തി ക്ഷേത്രഭൂമിയില്‍ നിക്ഷേപിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ക്ഷേത്ര ട്രസറ്റ് അറിയിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ് ആണ് വിവരം അറിയിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ നടക്കുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി പക്ഷെ അത്തരം ചടങ്ങുകളില്ലെന്നും ദേശീയ മാദ്ധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
"Some news items are being circulated which suggest that a time capsule will be placed beneath the temple construction site in Ayodhya. Any such news is fake & should not be believed." : Shri Champat Rai, General Secretary, Shri Ram Janmbhoomi Teerth Kshetra. pic.twitter.com/5wO5Tu7NvX
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) July 28, 2020
‘അയോദ്ധ്യയിലെ ക്ഷേത്രം ഇന്ത്യയുടെ പൗരാണിക അഭിമാനനത്തിന്റെ വീണ്ടെടുപ്പാണ്. നൂറ്റാണ്ടുകളായ അടിമത്തത്തില്‍ നിന്നും മോചനം കിട്ടിയതിന്റെ പ്രതീകമാണ്. നിരവധി തര്ങ്ങള് ഉണ്ടായിരുന്നതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. നിയമപരമായ സാധുതയും ലഭിച്ചിരിക്കുന്നു. അതിനാലാണ് ആഗസ്റ്റ് അഞ്ചിലെ പരിപാടി ഏറെ പ്രാധാന്യത്തോടെ കാണുന്നത് . എന്നാലതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്നും ചംപത് റായ് പറഞ്ഞു. എല്ലാവിവരങ്ങളും വിശ്വാസ യോഗ്യമായ കേന്ദ്രത്തില്‍ നിന്നാണ് ശേഖരിക്കേണ്ടതെന്നും ചംപത് റായ് അറിയിച്ചു.