ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പൂര്‍ണ്ണമായി പിന്‍വാങ്ങിയെന്ന ചൈനയുടെ വാദം തള്ളി ഇന്ത്യ. ഗോഗ്രയിലും പാംഗോംഗ് സോയിലും ചൈനീസ് സൈന്യം തുടരുകയാണെന്ന് ഇന്ത്യ പറഞ്ഞു. ധാരണ പ്രകാരം ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങിയതായി കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇന്ത്യ രംഗത്ത് എത്തിയത്.
ഗാല്‍വാന്‍, ഹോട്സ് സ്പ്രിംഗ്സ്, പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയെന്ന് പറയുമ്പോഴും പാംഗോംഗ് സോയിലെയും ഗോഗ്രയിലെയും സൈനിക വിന്യാസം സംബന്ധിച്ച് ചൈന മൗനം പാലിക്കുകയാണ്. ചൈനീസ് സൈന്യം പിന്‍വാങ്ങാത്ത പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ വലിയ സംഘര്‍ഷ സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്.
അതീവ സംഘര്‍ഷ മേഖലയായ പട്രോള്‍ പോയിന്റ് 17 എ സ്ഥിതി ചെയ്യുന്നത് ഹോട്സ് സ്പ്രിംഗ് പ്രദേശത്താണ്. തന്ത്ര പ്രധാന മേഖലയായ പാംഗോംഗ് സോ നദിയുടെ ഫിംഗര്‍ 4 ഫിംഗര്‍ 5 എന്നീ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങിയിട്ടും ഉയരം കൂടിയ പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
പ്രദേശത്തെ ഫിംഗര്‍ 3 ഫിംഗര്‍ 2നും ഇടയില്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യമുള്ളത്. ഫിംഗര്‍ 8 നും ഫിംഗര്‍ 4 നും ഇടയിലുള്ള പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയതിന്റെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇത് കൂടാതെ ധാരണകള്‍ ലംഘിച്ച് പ്രദേശങ്ങളില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയാണ് ചൈന ചെയ്തിട്ടുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.