പ്രായം കൂടിയോ , നിറം മങ്ങിയോ പേടിക്കേണ്ട സൗന്ദര്യം നില നിർത്താൻ ഗ്ലൂട്ടാത്തിയോണ്‍ ഉണ്ടല്ലോ

Published by
Janam Web Desk

എന്താണ് ഗ്ലൂട്ടാത്തിയോണ്‍ ചികിത്സ? മലയാളികള്‍ക്ക് ഈ പദം അത്ര സുപരിതം അല്ലെങ്കിലും ഇതേകുറിച്ച് വിശദീകരിച്ചാല്‍ പരിചയമുള്ളതായി തോന്നാം. നിത്യജീവിതത്തില്‍ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ഇത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഗ്ലൂട്ടാത്തിയോണ്‍ ചികിത്സ. പ്രായം കൂടുംതോറും ചര്‍മ്മത്തിന്റെ മൃദുത്വം മായുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. മൃദുത്വം മാഞ്ഞ്, നിറം മങ്ങി, ചുളിവുകള്‍ വീണ സ്വന്തം ചര്‍മ്മം കണ്ട് പ്രായമായെന്ന തോന്നലില്‍ ജീവിതം നിറം മങ്ങിയെന്ന് കരുതുന്നവര്‍ ഇനി വിഷമിക്കേണ്ട. ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണ് ഈ ഗ്ലൂട്ടാത്തിയോണ്‍ ട്രീറ്റ്‌മെന്റ്.

ചര്‍മ്മത്തിലെ പ്രായത്തിന്റെ അടയാളങ്ങള്‍ മായ്ച്ച്, പഴയ യൗവ്വനം തിരിച്ചെടുക്കാനുള്ള ട്രീറ്റ്‌മെന്റാണ് ഗ്ലൂട്ടാത്തിയോണ്‍ . ഇതിനെ ആന്റി ഓക്‌സിഡന്റ് ഗ്ലൂട്ടാത്തിയോണ്‍ തെറാപ്പി എന്നും പറയപ്പെടുന്നു. മെഡിക്കൽ ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തില്‍ കാണപ്പെടുന്ന ശരീരത്തിലെ ഫ്രീ റാഡിക്കിള്‍സിനെ ലഘൂകരിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു നാച്വറല്‍ ആന്റി ഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തിയോണ്‍.

ശരീരത്തിലെ പഴയ കോശങ്ങളെ മാറ്റി പുതിയ കോശങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍ ആവശ്യമാണ്. ശരീരത്തിലെ വിഷാംശങ്ങളോട് ചേര്‍ന്ന് അവയെ യൂറീന്‍, പിത്തരസം എന്നിവയിലൂടെ പുറംതള്ളി വിഷാംശം ഇല്ലാതാക്കുന്നു ഗ്ലൂട്ടാത്തിയോണ്‍ . ഇതോടെ ചര്‍മ്മത്തിന് പുനര്‍ജീവനം ലഭിക്കുകയും സ്വാഭാവികമായ തിളക്കവും മൃദുത്വവും കൈവരിക്കുകയും ചെയ്യുന്നു.

ഇനി അറിയേണ്ടത് ഈ ചികിത്സ ആര്‍ക്കൊക്കെ പ്രയോജനം നല്‍കും എന്നതാണ്. ഇരുണ്ട നിറമുള്ളവര്‍ക്കും സ്‌കിന്‍ പ്രോംബ്‌ളംസ് അനുഭവപ്പെടുന്നവര്‍ക്കും ചുളിവുകള്‍ നിറഞ്ഞ ചര്‍മ്മങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഈ ചികിത്സ അത്യുത്തമം. 14 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ചികിത്സ ഫലപ്രദമായിരിക്കും. എന്നാല്‍ 45-50 വയസ്സുള്ളവര്‍ക്കാണ് കൂടുതലായും ഇത് പ്രയോജനം ചെയ്യുന്നത്.

ട്രീറ്റ്‌മെന്റ് രീതിയെ പരിചയപ്പെടാം. പ്രധാനമായും രണ്ട് വഴികളാണ്. ഇഞ്ചക്ഷനായോ അല്ലെങ്കില്‍ ഗുളികയായോ ആണ് ഗ്ലൂട്ടാത്തിയോണ്‍ ഡോസ് നല്‍കുന്നത്. ആഴ്‌ച്ചയില്‍ രണ്ട് തവണയാണ് ട്രീറ്റ്‌മെന്റ് എടുക്കേണ്ടത്. ഫലം കണ്ട് തുടങ്ങിയാല്‍ ഡോസ് കുറച്ചുകൊണ്ട് വരാം. വളരെ സുരക്ഷിതത്വം നിറഞ്ഞ ട്രീറ്റ്‌മെന്റാണ് ഗ്ലൂട്ടാത്തിയോണ്‍ ട്രീറ്റ്‌മെന്റ്. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാത്തിനും ഉപരി പോക്കറ്റിനിണങ്ങിയ ഒരു സ്‌കിന്‍ ട്രീറ്റ്‌മെന്റ് കൂടിയാണിത്.

ട്രീറ്റ്‌മെന്റ് എടുത്തത് കൊണ്ട് മാത്രം കാര്യമില്ല, ചികിത്സാനന്തര പരിചരണം കൂടി ആവശ്യമാണ്. ട്രീറ്റ്‌മെന്റിലൂടെ ലഭിച്ച ഫലം നിലനിര്‍ത്താനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.ട്രീറ്റ്‌മെന്റിന് ശേഷം ഒഴിവാക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് പുകവലി, രണ്ട് അതികഠിനമായി സൂര്യപ്രകാശം ഏല്‍ക്കുന്നത്. ട്രീറ്റ്‌മെന്റിന് ശേഷം വിറ്റാമിന്‍ സി അടങ്ങിയ ഓറല്‍ ട്രീറ്റ്‌മെന്റ് നടത്തുന്നത് ഗുണകരമാണ്. ഒപ്പം ഗ്ലൂട്ടാത്തിയോണ്‍ കൂടുതല്‍ അങ്ങിയ മുട്ട, റെഡ് മീറ്റ്, ആപ്പിള്‍, മുന്തിരി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഉള്ളി, തക്കാളി, ചീസ് എന്നീവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

Share
Leave a Comment