പൂച്ച, നായ പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കുടുംബാംഗങ്ങളുമൊത്തും മറ്റുമുള്ള അവയുടെ ക്യൂട്ട് വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് കൗതുകമാണ്. ഇത്തരത്തില്‍ കൗതുകമേകുന്ന ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. കരടിക്കുട്ടികളുടെ റെസ്ലിംഗ് വീഡിയോ കാണുന്ന തിരക്കിലാണ് ആളുകള്‍. ഒന്നല്ല മൂന്ന് കരടി കുട്ടികളാണ് ആളുകള്‍ക്ക് കൗതുകമേകുന്നത്. കുസൃതി ഒപ്പിക്കുന്ന കരടിക്കുട്ടികളും, കുട്ടിക്കരടികളുടെ പ്രവൃത്തി വീക്ഷിച്ച് മൗനം പാലിക്കുന്ന അമ്മ കരടിയുമാണ് വീഡിയോയില്‍.
മനുഷ്യ കുഞ്ഞുങ്ങളെ പോലെ അടികൂടുന്ന കരടികുട്ടികളുടെ രസകരമായ വീഡിയോ ആകര്‍ഷിച്ചത് ആയിരങ്ങളെയോ ലക്ഷങ്ങളെയോ അല്ല, രണ്ട് മില്യണിലധികം പേരെയാണ്. യുഎസ്എ യിലെ ടെക്സാസില്‍ സ്ഥിതി ചെയ്യുന്ന ബിഗ് ബെന്‍ഡ് നാഷണല്‍ പാര്‍ക്കിലെ ദൃശ്യമാണിത്. ആദ്യത്തെ 41 സെക്കന്റോളം രണ്ട് സഹോദര കരടി കുട്ടികള്‍ തമ്മില്‍ തല്ലു കൂടുന്നതും വിരട്ടുന്നതുമാണ് ക്യാമറ ഫോക്കസ് ചെയ്യുന്നതെങ്കില്‍ പിന്നീട് ക്യാമറ നീങ്ങുന്നത് ഒരു ബക്കറ്റിനകത്ത് ഒളിച്ചിരിക്കുന്ന മൂന്നാമത്തെ കരടിക്കുട്ടിയിലേയ്‌ക്കാണ്. എന്നാല്‍ കരടിക്കുട്ടികളുടെ തല്ലുകൂടലില്‍ ഇടപെടാതെ മാറിനിന്ന് സസൂക്ഷ്മം വീക്ഷിക്കുന്ന അമ്മക്കരടിയെയും വീഡിയോയില്‍ കാണാം.
നാഷണല്‍ പാര്‍ക്കിനടുത്തുള്ള ഖയ്സോസ് മൗണ്ടന്‍സ് ലോഡ്ജ് ഹോട്ടലില്‍ നിന്നും ഫെയ്സ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കകം തന്നെ വൈറലായി. ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത് 836.5K പേരാണ്. 39,700 ഷെയറുകളും 25,000 ലൈക്കുകളും 6200 കമന്റുകളാണ് കരടിക്കുട്ടികളുടെ വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
വളരെ രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചിരിക്കുന്നത്. ‘കുട്ടികള്‍ കളിക്കുമ്പോള്‍ തണലത്ത് അമ്മ വിശ്രമിക്കുന്നു. മനോഹരം..’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘തികച്ചും മനോഹര സൃഷ്ടികള്‍. ഇതെല്ലാം അമ്മ കാണുന്നുണ്ട്.. ബക്കറ്റില്‍ ഒളിച്ചിരിക്കുന്ന കരടിക്കുട്ടി വളരെ ക്യൂട്ടാണ്..’ ഇപ്രകാരമാണ് മറ്റൊരു കമന്റ്. ഈ വീഡിയോ പലര്‍ക്കും അവരുടെ കുട്ടിക്കാല ഓര്‍മ്മകളെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ഇത് കാണുമ്പോള്‍ കുട്ടിക്കാലത്ത് സഹോദരങ്ങളുമായി തല്ലുകൂടുന്നതാണ് ഓര്‍മ്മ വരുന്നതെന്നാണ് ഒരാളുടെ ട്വീറ്റ്.
ഈ ലോക്ഡൗണില്‍ സംഭവിച്ച വലിയൊരു കാര്യമാണ് ഈ വീഡിയോ എന്നാണ് ബയോളജിസ്റ്റായ ജോ ഹാന്‍സണ്‍ ട്വീറ്റ് ചെയ്തത്. ലോക്ഡൗണിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോയതിന്റെ ഫലമായാണ് ഈ വീഡിയോയ്‌ക്ക് ആസ്പദമായ കാര്യം സംഭവിച്ചത് എന്നാണ് ജോ കുറിച്ചത്.
അടുത്തിടെ പ്ലാസ്റ്റിക് ജാറുമായി നീന്തുന്ന കരടിക്കുട്ടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു…
One of the greatest things that has happened as a result of this pandemic is these black bears wrasslin’ on the patio of Big Bend National Park basin lodge because all the humans are gone pic.twitter.com/rWkqqzjN1b
— Joe 😷 Hanson (@DrJoeHanson) June 28, 2020
Comments