പരസ്പരം തല്ലുകൂടിയ കരടി കുട്ടികള്‍, വൈറലായി കരടിക്കുട്ടന്‍മാരുടെ റെസ്ലിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പരസ്പരം തല്ലുകൂടിയ കരടി കുട്ടികള്‍, വൈറലായി കരടിക്കുട്ടന്‍മാരുടെ റെസ്ലിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 10:35 pm IST
Facebook
Twitter
WhatsAppTelegram

പൂച്ച, നായ പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കുടുംബാംഗങ്ങളുമൊത്തും മറ്റുമുള്ള അവയുടെ ക്യൂട്ട് വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് കൗതുകമാണ്. ഇത്തരത്തില്‍ കൗതുകമേകുന്ന ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. കരടിക്കുട്ടികളുടെ റെസ്ലിംഗ് വീഡിയോ കാണുന്ന തിരക്കിലാണ് ആളുകള്‍. ഒന്നല്ല മൂന്ന് കരടി കുട്ടികളാണ് ആളുകള്‍ക്ക് കൗതുകമേകുന്നത്. കുസൃതി ഒപ്പിക്കുന്ന കരടിക്കുട്ടികളും, കുട്ടിക്കരടികളുടെ പ്രവൃത്തി വീക്ഷിച്ച് മൗനം പാലിക്കുന്ന അമ്മ കരടിയുമാണ് വീഡിയോയില്‍.

മനുഷ്യ കുഞ്ഞുങ്ങളെ പോലെ അടികൂടുന്ന കരടികുട്ടികളുടെ രസകരമായ വീഡിയോ  ആകര്‍ഷിച്ചത് ആയിരങ്ങളെയോ ലക്ഷങ്ങളെയോ അല്ല, രണ്ട് മില്യണിലധികം പേരെയാണ്. യുഎസ്എ യിലെ ടെക്സാസില്‍ സ്ഥിതി ചെയ്യുന്ന ബിഗ് ബെന്‍ഡ് നാഷണല്‍ പാര്‍ക്കിലെ ദൃശ്യമാണിത്. ആദ്യത്തെ 41 സെക്കന്റോളം രണ്ട് സഹോദര കരടി കുട്ടികള്‍ തമ്മില്‍ തല്ലു കൂടുന്നതും വിരട്ടുന്നതുമാണ് ക്യാമറ ഫോക്കസ് ചെയ്യുന്നതെങ്കില്‍ പിന്നീട് ക്യാമറ നീങ്ങുന്നത് ഒരു ബക്കറ്റിനകത്ത് ഒളിച്ചിരിക്കുന്ന മൂന്നാമത്തെ കരടിക്കുട്ടിയിലേയ്‌ക്കാണ്. എന്നാല്‍ കരടിക്കുട്ടികളുടെ തല്ലുകൂടലില്‍ ഇടപെടാതെ മാറിനിന്ന് സസൂക്ഷ്മം വീക്ഷിക്കുന്ന അമ്മക്കരടിയെയും വീഡിയോയില്‍ കാണാം.

നാഷണല്‍ പാര്‍ക്കിനടുത്തുള്ള ഖയ്സോസ് മൗണ്ടന്‍സ് ലോഡ്ജ് ഹോട്ടലില്‍ നിന്നും ഫെയ്സ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കകം തന്നെ വൈറലായി. ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത് 836.5K പേരാണ്. 39,700 ഷെയറുകളും 25,000 ലൈക്കുകളും 6200 കമന്റുകളാണ് കരടിക്കുട്ടികളുടെ വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

വളരെ രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചിരിക്കുന്നത്. ‘കുട്ടികള്‍ കളിക്കുമ്പോള്‍ തണലത്ത് അമ്മ വിശ്രമിക്കുന്നു. മനോഹരം..’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘തികച്ചും മനോഹര സൃഷ്ടികള്‍. ഇതെല്ലാം അമ്മ കാണുന്നുണ്ട്.. ബക്കറ്റില്‍ ഒളിച്ചിരിക്കുന്ന കരടിക്കുട്ടി വളരെ ക്യൂട്ടാണ്..’ ഇപ്രകാരമാണ് മറ്റൊരു കമന്റ്. ഈ വീഡിയോ പലര്‍ക്കും അവരുടെ കുട്ടിക്കാല ഓര്‍മ്മകളെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ഇത് കാണുമ്പോള്‍ കുട്ടിക്കാലത്ത് സഹോദരങ്ങളുമായി തല്ലുകൂടുന്നതാണ് ഓര്‍മ്മ വരുന്നതെന്നാണ് ഒരാളുടെ ട്വീറ്റ്.

ഈ ലോക്ഡൗണില്‍ സംഭവിച്ച വലിയൊരു കാര്യമാണ് ഈ വീഡിയോ എന്നാണ് ബയോളജിസ്റ്റായ ജോ ഹാന്‍സണ്‍ ട്വീറ്റ് ചെയ്തത്. ലോക്ഡൗണിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോയതിന്റെ ഫലമായാണ് ഈ വീഡിയോയ്‌ക്ക് ആസ്പദമായ കാര്യം സംഭവിച്ചത് എന്നാണ് ജോ കുറിച്ചത്.

അടുത്തിടെ പ്ലാസ്റ്റിക് ജാറുമായി നീന്തുന്ന കരടിക്കുട്ടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു…

One of the greatest things that has happened as a result of this pandemic is these black bears wrasslin’ on the patio of Big Bend National Park basin lodge because all the humans are gone pic.twitter.com/rWkqqzjN1b

— Joe 😷 Hanson (@DrJoeHanson) June 28, 2020

Tags: Viral Videoviralwrestlingbear
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies