ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡല്‍ഹി മേദാന്ത ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ രോഗലക്ഷണം അനുഭവപ്പെട്ട തിനെതുടര്‍ന്നാണ് അമിത് ഷാ പരിശോധന നടത്തിയത്. കൊറോണ പരിശോധന പോസിറ്റാവാണെന്ന് സ്വയം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യ വിഷയങ്ങളില്‍ അമിത് ഷാ ഡല്‍ഹിയില്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ആശുപത്രിയാണ് മേദാന്ത. എയിംസ് ആശുപത്രിയിലെ ഒരു വൈദ്യ സംഘം അമിത് ഷായെ പ്രത്യേകമായി പരിചരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രിയെ കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ വന്നവരോട് പരിശോധന നടത്തണമെന്നും രോഗലക്ഷണമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം എന്നും അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും കൂടുതല്‍ നിയന്ത്രണം ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കുന്ന ഇടമാണ് പ്രധാനമന്ത്രി ഓഫീസ്. സാമൂഹിക അകലം വളരെ കര്‍ശനമായി പാലിക്കുന്ന ഇടമാണെന്നും മന്ത്രിമാരുടെ വാഹനങ്ങള്‍ പോലും പ്രധാനമന്ത്രി കാര്യാലയത്തിലേയ്ക്ക് വരാന്‍ നിലവില്‍ അനുവാദമില്ലെന്നും ഡല്‍ഹി വൃത്തങ്ങള്‍ പറയുന്നു.
അയോദ്ധ്യ സന്ദര്‍ശനത്തിന് അമിത് ഷാ തീരുമാനിച്ചിരുന്നില്ല എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ജൂണ്‍ മാസം മുതല്‍ നേരിട്ട് ഇടപെട്ടിരുന്ന അമിത് ഷാ നിരവധി ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിക്കുന്ന ആളായിരുന്നു. നിരവധി കൊറോണ പ്രതിരോധ പ്രവര്‍ത്തന യോഗങ്ങളും അമിത് ഷാ നേരിട്ട് വിളിച്ചുചേര്‍ത്തിരുന്നു.