ആളും , ആരവവുമില്ല ; മഴയിൽ മനോഹരിയായി അതിരപ്പിള്ളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ആളും , ആരവവുമില്ല ; മഴയിൽ മനോഹരിയായി അതിരപ്പിള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:28 am IST
Facebook
Twitter
WhatsAppTelegram

കാലവർഷം കനക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടവും കൂടുതൽ സുന്ദരിയാകും. പിന്നെ ആർത്തുലച്ചു വരുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ ഈ മഴക്കാലത്ത് ഏതൊരു സഞ്ചാരികളുടെയും മനം കവരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ആസ്വാദകരില്ല. കോവിഡിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.

അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ നിറഞ്ഞു നില്ക്കാൻ കഴിയുന്ന മാസങ്ങളാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസം. ഏതൊരു വിനോദ സഞ്ചാരികളുടെയും കാഴ്‌ച്ചയ്‌ക്ക് കുളിരു പകരുന്ന ഒരു ദൃശ്യാനുഭവം എന്നും അതിരപ്പിള്ളി ഒരുക്കാറുണ്ട്. പ്രകൃതി തന്റെ എല്ലാ ചേരുവകളും ചേർത്ത് അണിയിച്ചൊരുക്കിയ അതിരപ്പിള്ളിക്ക് മഴക്കാലത്ത് രൗദ്ര ഭാവമാണ്. പരസ്പരം സംസാരിക്കുന്നത് പോലും കേൾക്കാനാവാത്ത വിധം ശബ്ദത്തിലാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ആ സമയത്തുള്ള ഉഗ്രരൂപിണിയായ അതിരപ്പിള്ളിയുടെ വിസ്മയകാഴ്ച മഴയുടെ സൗന്ദര്യത്തിന് കൂടുതൽ മാറ്റു കൂട്ടുന്നു. പച്ചപ്പാർന്ന കാറ്റുവഴിയിലൂടെ മഴ നനഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിച്ച ഓരോ സഞ്ചാരികൾക്കും പ്രകൃതിയുടെ ഈ ദൃശ്യ വിരുന്നിനെ വർണ്ണിക്കാൻ നൂറായിരം വാക്കുകളാണ്.

തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം . മഴക്കാലങ്ങളിൽ ഈ അത്ഭുതകരമായ കാഴ്ച കണ്ടാസ്വദിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം ആളുകൾ വരാറുണ്ട്. അതിരപ്പിള്ളിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും വരെ ആളുകൾ എത്തി.

എന്നാൽ ഈ വർഷം അതിരപ്പിള്ളിയുടെ വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സന്ദർശകരില്ല. അതുകൊണ്ടു തന്നെ അതിരപ്പിള്ളി പോലുള്ള ടൂറിസം കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ച്  കഴിയുന്ന ഒരുപാട് കച്ചവടക്കാരുടെ വരുമാനമാണ് നഷ്ടമായത്.

Tags: Rainathirappilly waterfalls
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies