അപൂര്‍വ്വ ആചാരങ്ങളുളള കേരളത്തിലെ ക്ഷേത്രങ്ങള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

അപൂര്‍വ്വ ആചാരങ്ങളുളള കേരളത്തിലെ ക്ഷേത്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 08:34 pm IST
FacebookTwitterWhatsAppTelegram

ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളുണ്ട് ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ തന്നെയാണ് എന്നാല്‍ ഇതില്‍ ഭൂരിഭാഗവും നമ്മള്‍ അറിഞ്ഞവയാണ്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി അധികമാരും അറിയാത്ത ചില അപൂര്‍വ്വ ആചാരങ്ങളുളള ക്ഷേത്രങ്ങളുണ്ട് കേരളത്തില്‍. പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം, തൃക്കാക്കര ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളുടെ  ആചാരങ്ങളെ കുറിച്ചറിയാം.

മഹാവിഷ്ണു സരസ്വതി ക്ഷേത്രം

കോട്ടയം ജില്ലയിലെ പനച്ചിക്കാടാണ് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും സരസ്വതി ക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ സരസ്വതി പ്രതിഷ്ഠ മുഴുവനായും കാണാന്‍ സാധിക്കില്ല.  മഹാവിഷ്ണു ക്ഷേത്രത്തിന്റെ തെക്കു വശത്തുളള കുളത്തിന്റെ കരയില്‍ ഒരു കുഴിയില്‍ മുങ്ങിയാണ് ദേവീ പ്രതിഷ്ഠ. മലമുകളില്‍ നിന്ന് ഒലിച്ചുവരുന്ന നീര്‍ച്ചാലില്‍ നിന്നാണ് കുഴിയിലേക്ക് വെള്ളം എത്തുന്നത് അതിനു ചുറ്റിലും വള്ളികള്‍ പടര്‍ന്നു പിടിച്ചതിനാല്‍ പ്രതിഷ്ഠ പൂര്‍ണമായും കാണാന്‍ സാധിക്കുന്നില്ല.

പ്രതിഷ്ഠ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വള്ളികള്‍ മറ്റൊരിടത്തും കാണാത്ത സരസ്വതി ലതയാണ് എന്നതാണ് വിശ്വാസം. ദേവി പ്രതിഷ്ഠ വടക്കുവശത്തായതിനാല്‍ ദക്ഷിണ മൂകാംബിക എന്നും പറയുന്നു. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാരംഭം കുറിക്കാം. എല്ലാ ദിവസവും വിദ്യാരംഭം കുറിക്കുന്ന ഏക ക്ഷേത്രം കൂടിയാണ് ഇവിടം.

തൃക്കാക്കര ക്ഷേത്രം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം. കേരളത്തിലെ ഏക വാമന ക്ഷേത്രമാണിത്. മൂന്നടി മണ്ണ് ദാനമായി നല്‍കിയ ശേഷം മഹാബലിയെ അനുഗ്രഹിക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഓണമാണ്. പണ്ടുകാലങ്ങളില്‍ കേരളത്തിലെ പ്രധാന രാജാക്കന്മാര്‍ പത്തുനാള്‍ ഉത്സവം കൊണ്ടാടാനായി ഇവിടെ എത്തിയിരുന്നു എന്നതാണ് വിശ്വാസം.

ഓച്ചിറ പരബ്രഹ്മക്ഷേത്രം

കൊല്ലം ജില്ലയിലെ കായംകുളത്താണ് ഓച്ചിറ ക്ഷേത്രം. ചിത്രപ്പണികളുള്ള ശ്രീകോവിലുകളോ ആരാധനാമൂര്‍ത്തിയോ ആരാധനയോ ഒന്നും തന്നെ ഇവിടെ കാണാന്‍ സാധിക്കില്ല. തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ ക്ഷേത്രം ദക്ഷിണകാശി എന്നും അറിയപ്പെടുന്നു. ലോകത്തെ പരമാത്മവായി കാണുന്ന ഓംകാരമൂര്‍ത്തിയാണ് ഇവിടുത്തെ ആരാധനാ സങ്കല്പം. കിഴക്കേ ഗോപുരം മുതല്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്ര പരിസരത്ത് കാവുകളും രണ്ട് ആല്‍ത്തറയുമാണുള്ളത്. ആല്‍ത്തറയിലാണ് പരബ്രഹ്മം കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. വേലുത്തമ്പി ദളവയാണ് ആല്‍ത്തറ പണികഴിപ്പിച്ചത്. വൃശ്ചിക മാസത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന പന്ത്രണ്ട് വിളക്കാണ് ഇവിടുത്തെ പ്രസിദ്ധമായ ഉത്സവം. ദരിദ്രര്‍ക്കും രോഗികള്‍ക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങള്‍ മാറുവാന്‍ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേര്‍ച്ചകളാണ്. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാല്‍ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

കാര്‍ത്ത്യായനി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് കാര്‍ത്ത്യായനി ക്ഷേത്രം. പ്രധാന വഴിപാടായ കോഴിയെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭക്തര്‍ പറപ്പിച്ച ധാരാളം കോഴികളെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കാണാം. തടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. മാറാരോഗങ്ങളും വ്യാധികളും മാറാനാണ് ഇത് കഴിപ്പിക്കുന്നത്. ശേഷം പ്രസാദമായ ദ്രവ്യം കഴിക്കുകയും ചെയ്യുന്നു അതോടെ അസുഖം മാറുമെന്നാണ് വിശ്വാസം. ശാന്ത സുന്ദരിയായ കാര്‍ത്ത്യായനി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഉത്സവം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്സവത്തിന് കൊടി കയറുക എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ പൂരാഘോഷ വും പടയണിയും ക്ഷേത്രത്തിലെ മറ്റു സവിശേഷതയാണ്.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies