ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Renjith KaanjirathilbyRenjith Kaanjirathil
Jul 2, 2026, 09:20 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട്: കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിൽ മറഞ്ഞുകിടന്നൊരു ദേവവൈഭവം വീണ്ടും വെളിച്ചത്തിലേക്ക്. ചരിത്രപ്രസിദ്ധമായ മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ പൗരാണിക മഹത്വത്തിനും കേരളീയ ശില്പകലയുടെ ദിവ്യസൗന്ദര്യത്തിനും പുതിയ പ്രകാശം പകരുന്ന കണ്ടെത്തലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പണ്ടുകാലത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നതും പിന്നീട് നടന്ന പുനർനിർമാണ ഘട്ടങ്ങളിൽ പൊളിച്ചുമാറ്റപ്പെട്ടതുമായ ശില്പങ്ങളാണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദേവസ്വം അസിസ്റ്റന്റ് എൻജിനിയർ സുനിൽ കുമാറിന്റെ വാക്കുകളിൽ, “ക്ഷേത്രത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന അപൂർവ നിധിയാണ് ഈ കണ്ടെത്തൽ.”

കുന്തീദേവി പ്രതിഷ്ഠിച്ച പാണ്ഡവർകാവിലമ്മയുടെ പ്രത്യേകതകളും വിശേഷങ്ങളുമറിയാം………

Read more at: https://janamtv.com/80657864/

കണ്ടെത്തിയ ശില്പങ്ങളിൽ പഞ്ചമുഖ രുദ്രന്റെ അതിഗംഭീര രൂപം ഭക്തഹൃദയങ്ങളിൽ വിസ്മയം വിതറുന്നു. ദ്വാരപാലികമാർ, ഘനദ്വാര ശില്പങ്ങൾ, സിംഹാരൂഢയായ ദുർഗാദേവി എന്നിവയുടെ ദാരുശില്പങ്ങൾ ദിവ്യചൈതന്യം നിറച്ച് നിൽക്കുന്നു. ഇതോടൊപ്പം, രാമായണത്തിലെ ഹനുമദ്–രാവണ സംവാദം, രാമ–രാവണ യുദ്ധം, ഭാഗവതത്തിലെ ഗോപികാ വസ്ത്രാപഹരണം എന്നീ ഇതിഹാസദൃശ്യങ്ങളും അതുല്യമായ ശില്പമാധുര്യത്തോടെ ഇവിടെ തെളിഞ്ഞുനിൽക്കുന്നു.

മരത്തിൽ കൊത്തിയ ഈശ്വര കഥകൾ കാലത്തെ മറികടന്ന കലാസാക്ഷ്യമാവുകയാണ്. ഇവിടെ കണ്ടെത്തിയ ഓരോ ശില്പവും ഒരു കാലഘട്ടത്തിന്റെ ശ്വാസവും ഒരു സംസ്കാരത്തിന്റെ ആത്മാവും പോലെ സംസാരിക്കുന്നു.

മധ്യതിരുവിതാംകൂറിന്റെ ആത്മീയ ഭൂപടത്തിൽ അതുല്യ സ്ഥാനമുള്ള ക്ഷേത്രമാണ് മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീക്ഷേത്രം. പാണ്ഡവമാതാവായ കുന്തീദേവി ദുർഗാദേവിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. മഹാഭാരതകാലത്ത് വനവാസത്തിനിടെ പാണ്ഡവർ അമ്മ കുന്തിയോടും ദ്രൗപദിയോടും കൂടി ഈ പ്രദേശത്ത് എത്തിയെന്നും, മക്കളുടെ സംരക്ഷണത്തിനായി കുന്തി നിത്യവും ദുർഗാദേവിയെ പ്രാർത്ഥിച്ചിരുന്നുവെന്നുമാണ് ഐതിഹ്യം.

അങ്ങനെയൊരു മാതൃഭക്തിയുടെ പ്രാർത്ഥനയിൽ നിന്നാണ് ഇവിടുത്തെ ദേവീസാന്നിധ്യം ഉദിച്ചുയർന്നതെന്ന് ഭക്തർ വിശ്വസിക്കുന്നു. ആ മൂലബിംബം ഇന്നും പഞ്ചലോഹ കവചത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസം ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്ക് കൂടുതൽ മാറ്റു പകരുന്നു.

ഇവിടുത്തെ പ്രധാന വഴിപാടാണ് കദളിപ്പഴ നിവേദ്യം. അമ്മയ്‌ക്ക് കദളിപ്പഴം സമർപ്പിച്ച് ഹൃദയം നിറഞ്ഞ് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. വിദ്യാവിജയം, രോഗശാന്തി, ഐശ്വര്യം എന്നിവയ്‌ക്കായി വിദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ ഇവിടെ എത്തിച്ചേരുന്നു. കദളിപ്പഴ തുലാഭാരവും അതിപ്രസിദ്ധമാണ്.

മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിത ക്ഷേത്രദർശനത്തിന്റെ സമാപനസ്ഥാനമായും പാണ്ഡവർകാവിന് പ്രത്യേക മഹത്വമുണ്ട്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, ആറന്മുള, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നീ മഹാക്ഷേത്രങ്ങളിലെ ദർശനശേഷം പാണ്ഡവർകാവിലെത്തി അമ്മയെ തൊഴുത് കദളിപ്പഴ നൈവേദ്യം സ്വീകരിച്ചാൽ അഭിവൃദ്ധിയും ഇഷ്ടകാര്യലാഭവും ഉണ്ടാകുമെന്നാണ് വിശ്വാസം.വിദ്യാവിജയം, രോഗശാന്തി, ഐശ്വര്യം നിരവധി പ്രതീക്ഷകളുമായി ഭക്തർ ഇന്നും ഇവിടെ എത്തുന്നു.

ഇപ്പോൾ കണ്ടെത്തിയ ഈ അപൂർവ ദാരുശില്പങ്ങൾ ക്ഷേത്രത്തിന്റെ മഹത്വത്തെ കൂടുതൽ ഉയർത്തിക്കാട്ടുകയാണ്. പുരാവസ്തു-കലാവിദഗ്ധരുടെ വിശദമായ പഠനത്തിനായി ഇവ സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചരിത്രാന്വേഷകരും കലാസ്വാദകരും ഭക്തജനങ്ങളും ഒരുപോലെ ആകർഷിതരായി പാണ്ഡവർകാവിലേക്കൊഴുകുകയാണ്. ദേവിയുടെ കൃപയാൽ മറഞ്ഞിരുന്ന ചരിത്രം വീണ്ടും ഉണരുമ്പോൾ, പാണ്ഡവർകാവ് ഒരു ക്ഷേത്രം മാത്രമല്ല—കാലം കാത്തുസൂക്ഷിച്ച ആത്മീയ പൈതൃകത്തിന്റെ ദീപസ്തംഭമാണെന്ന് ഈ കണ്ടെത്തൽ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കായംകുളത്തിനും ഹരിപ്പാടിനും ഇടയിൽ മുതുകുളം പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം.

Tags: FEATURED2Major Pandavarkavu Devi TemplePandavarkavu Devi Temple
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies