കൊറോണയെ തോൽപ്പിച്ച അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് സുദര്‍ശന്‍.... ശില്‍പ്പം വൈറല്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൊറോണയെ തോൽപ്പിച്ച അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് സുദര്‍ശന്‍…. ശില്‍പ്പം വൈറല്‍

ബച്ചന്‍ കോവിഡ് മുക്തി നേടിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സുദര്‍ശന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 05:13 pm IST
Facebook
Twitter
WhatsAppTelegram

അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് ലോക പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. അമിതാഭ് ബച്ചന്‍ കോവിഡ് മുക്തി നേടിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സുദര്‍ശന്‍. ഒഡിഷയിലെ പുരി ബിച്ചീലാണ് ബച്ചന്റെ മനോഹരമായ മണല്‍ ശില്‍പ്പം ഒരുക്കിയത്.

ജൂലൈ 11ന് കൊറോണ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബിഗ് ബിയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൊറോണ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് താരം ആശുപത്രി വിട്ടു. ഇത് ബോളിവുഡ് ലോകത്തിനാകെ ആശ്വാസം പകരുന്ന വാര്‍ത്തയായി. താരം കൊറോണ വിമുക്തി നേടിയതില്‍ ആരാധകരും സന്തോഷത്തിലാണ്.

കൊറോണ വൈറസിനെ തോല്‍പ്പിച്ച് തിരികെ വീട്ടിലെത്തിയ സന്തോഷത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സുദര്‍ശന്‍ താരത്തിന്റെ മണല്‍ ശില്‍പ്പം ഒരുക്കിയത്. “സ്വാഗതം ബച്ചന്‍ സര്‍, നല്ല ആരോഗ്യവും സന്തോവും നേരുന്നു..” ഇപ്രകാരം കുറിച്ച് കൊണ്ട് സുദര്‍ശന്‍ മണലില്‍ തീര്‍ത്ത ബച്ചന്റെ ശില്‍പ്പവും ട്വീറ്റ് ചെയ്തു. ട്വീറ്റ് പങ്ക്‌വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ സുദര്‍ശന്റെ കലയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തി.

കൊറോണ ബാധിച്ച് ബച്ചന്‍ ആശുപത്രിയിലായിരുന്ന സമയത്തും മണല്‍ ശില്‍പ്പവുമായി ഈ കലാകാരന്‍ എത്തിയിരുന്നു. മുഖത്ത് മാസ്‌ക് ധരിച്ച ബച്ചനെ ആയിരുന്നു ജൂലൈ 12ന് സുദര്‍ശന്‍ പങ്കുവെച്ചത്. താരത്തിനും കുടുംബത്തിനും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും സുദര്‍ശന്‍ അന്ന് കുറിച്ചിരുന്നു.

ഇതിന് മുന്‍പും സുദര്‍ശന്റെ മണല്‍ ശില്‍പ്പങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 2016ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ലഘുരൂപം അവതരിപ്പിച്ചും സുദര്‍ശന്‍ ലോക ശ്രദ്ധ നേടിയിരുന്നു. 2018ലെ ശിവരാത്രി ദിനത്തില്‍ ഒഡീഷയിലെ പുരി ബീച്ചില്‍ ലോക സമാധാനത്തിനായി 108 മണല്‍ ശിവലിംഗങ്ങള്‍ ഒരുക്കിയും ഈ കലാകാരന്‍ ശ്രദ്ധേയനായിരുന്നു. ഒഡീഷയിലെ ടൂറിസം പവലിയനില്‍ സുദര്‍ശന്‍ മണലില്‍ തീര്‍ത്ത ബോധി മരത്തിന് കീഴിലിരിക്കുന്ന ബുദ്ധന്റെ ചെറുപ്രതിമയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Welcome back @SrBachchan sir , wish you good health and happiness always. https://t.co/xqGieoG8lX pic.twitter.com/KiYH6s5GaU

— Sudarsan Pattnaik (@sudarsansand) August 3, 2020

#GetWellSoon @SrBachchan Ji Millions of blessings with you. We Pray for you and your family for speedy recovery. My SandArt at Puri beach in Odisha. pic.twitter.com/FnARg58iem

— Sudarsan Pattnaik (@sudarsansand) July 12, 2020

Tags: sudarsan sand artAmitabh BachchanSand ArtSudarsan Pattnaik
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies