അത്ഭുതകരമായ ഗുണങ്ങൾ അടങ്ങിയ പാഷൻ ഫ്രൂട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

അത്ഭുതകരമായ ഗുണങ്ങൾ അടങ്ങിയ പാഷൻ ഫ്രൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 11:34 am IST
FacebookTwitterWhatsAppTelegram

ഗ്രാനഡില്ല അഥവാ കൃഷ്ണ ഫൽ എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് , ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറ്റപെട്ട ഒരുതരം വള്ളിച്ചെടിയാണ് . പാസ്സിഫ്ലോറ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അഞ്ഞൂറിൽ പരം വർഗ്ഗങ്ങളുള്ള വള്ളിച്ചെടിയായ പാഷൻ ഫ്രൂട്ടിനു അതിന്റെ നാമം ലഭിച്ചത് , ഈ ചെടികളിൽ ഉണ്ടാകുന്ന പുഷ്പങ്ങൾ അറിയപ്പെടുന്നത് പാഷൻ പുഷ്പങ്ങൾ എന്നായത് കൊണ്ടാണ് . നല്ല സുഗന്ധവും , മധുരവും പുളിയും ചേർന്ന രുചിയുമുള്ള പാഷൻ ഫ്രൂട്ട് ,പർപ്പിൾ , മഞ്ഞ , സ്വർണ്ണം എന്നീ നിറങ്ങളിലും ‘കാവേരി ” എന്നറിയപ്പെടുന്ന സങ്കരയിനത്തിലും ലഭ്യമാണ് .

ഉഷ്ണമേഖല പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന സസ്യമായതിനാൽ , ഇന്ത്യയിൽ വാണിജ്യാവശ്യങ്ങൾക്കായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത് നീലഗിരി കുന്നുകളിലും , മിസോറാം , മണിപ്പൂർ , മേഘാലയ തുടങ്ങിയ പ്രദേശങ്ങളിലുമാണ് . കട്ടിയുള്ള പുറംതോടിനുള്ളിൽ , കൊഴുത്ത ദ്രാവകത്തിനുള്ളിൽ ചെറിയ ചെറിയ വിത്തുകൾ ആയി ഉണ്ടാകുന്ന ഈ ഫലത്തിന് ധാരാളം ഗുണങ്ങളുണ്ട് .

ധാരാളം നാരുകൾ അടങ്ങുകയും ഗ്ലൈസെമിക് സൂചിക കുറഞ്ഞ അളവിനുമായതിനാൽ , പാഷൻ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹരോഗികളിൽ ഇൻസുലിന്റെ അളവ് നിയന്ത്രിച്ചു നിർത്താനും , വയർ നിറഞ്ഞ പ്രതീതി ജനിപ്പിക്കുന്നതിനാൽ ധാരാളം കലോറി അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും .

ചർമ്മ സംരക്ഷണത്തിന് ആന്റിഓക്സിഡന്റുകൾ വളരെയധികം ഫലപ്രദമാണ് എന്നുള്ളത് വസ്തുതാപരമായ കാര്യമാണ് . അതിനാൽ തന്നെ വിറ്റാമിൻ എ , വിറ്റാമിൻ സി , റിബോഫ്ളാവിൻ , കരോട്ടീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന പാഷൻ ഫ്രൂട്ട് കഴിക്കുന്നത് , ചർമ്മത്തിന്റെ കോശങ്ങളുടെ ചെറുപ്പം നിലനിർത്താനും , മാർദ്ദവം കാത്തു സൂക്ഷിക്കാനും സഹായിക്കും .

പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു .

പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന റിബോഫ്ളാവിൻ , നിയാസിൻ തുടങ്ങിയ വിറ്റാമിനുകൾ നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു . കൂടാതെ ഹൃദയത്തിലേക്കുള്ള രക്തധമനികൾ കട്ടിയാകുന്നത് ഒരു പരിധി വരെ തടയുന്നത് മൂലം ഹൃദയത്തിന്റെ പ്രവർത്തനം സുഗമമായി നടക്കാനും സഹായിക്കുന്നു .

പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് ,ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ,ഇവ അസ്ഥികളുടെ സാന്ദ്രത നിലനിർത്തുകയും ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.

നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമായി പാഷൻ ഫ്രൂട്ടിനെ തനതായ രീതിയിൽ കഴിക്കുകയോ , ജ്യൂസ് , സ്ക്വാഷ് , ജാം എന്ന രീതിയിൽ രൂപപെടുത്തിയോ ഉൾപെടുത്തുന്നത് ആരോഗ്യദായകമാണ് .

Tags: foodhealth tipshealthy foodhealthy diet
Share118TweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies