അടുത്തുള്ള കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇനി ഗൂഗിൾ മാപ്പിൽ അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്തുള്ള കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇനി ഗൂഗിൾ മാപ്പിൽ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 07:21 pm IST
FacebookTwitterWhatsAppTelegram

കൊറോണ ടെസ്റ്റിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള ടെസ്റ്റിംഗ് കേന്ദ്രം ഇനി ഗൂഗിൾ സഹായത്തോടെ അറിയാം. ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്‌സ് ഇതിൽ ഏത് ഉപയോഗിച്ചും നമുക്ക് കൊറോണ  ടെസ്റ്റിംഗ് കേന്ദ്രങ്ങൾ അറിയാം. തൊട്ടടുത്തുള്ള കൊറോണ  ടെസ്റ്റിംഗ് കേന്ദ്രം ഏതാണെന്ന് മാത്രമല്ല, ആ കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്കറിയാൻ സാധിക്കും.

ടെസ്റ്റിംഗിനുള്ള നിയന്ത്രണങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ, ടെസ്റ്റ് നടത്താൻ റഫറൽ നിർബന്ധമാണോ എന്ന് തുടങ്ങി എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ഗുജറാത്തി എന്നിങ്ങനെ 9 ഭാഷകളിൽ സേവനം ലഭ്യമാണ്. രാജ്യത്തെ 700ൽ പരം കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുകളിൽ പറഞ്ഞ 3 ആപ്ലിക്കേഷനുകളിൽ കൂടുതലായും നമ്മൾ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പ്സും ഗൂഗിൾ സെർച്ചും ആയതിനാൽ ഈ രണ്ട് ആപ്ലിക്കേഷനുകൾ വഴി  ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.

ഗൂഗിൾ മാപ്പ്‌സ് വഴി കണ്ടുപിടിക്കാൻ ആദ്യം ചെയ്യേണ്ടത് ആപ്ലിക്കേഷൻ തുറന്നതിന് ശേഷം സെർച്ച് ബാറിൽ ‘കോവിഡ്-19 ടെസ്റ്റിംഗ്’ എന്നോ ‘കൊറോണ വൈറസ് ടെസ്റ്റിംഗ്’ എന്നോ ടൈപ്പ് ചെയ്യുക. നിങ്ങളുടെ അടുത്ത പ്രദേശങ്ങളിലെ എല്ലാ ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഏതെങ്കിലും ഒരു ടെസ്റ്റിംഗ് സെന്ററിന്റെ പേരിന് മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

ഗൂഗിൾ സെർച്ച് ഉപയോഗിച്ചും ഇതേ രീതിയിൽ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്താവുന്നതാണ്. സെർച്ച് ബാറിൽ ‘കോവിഡ്-19 ടെസ്റ്റിംഗ്’ എന്നോ ‘കൊറോണ വൈറസ് ടെസ്റ്റിംഗ്’ എന്നോ ടൈപ്പ് ചെയ്യുക. ശേഷം എന്റർ അമർത്തുക. ടെസ്റ്റിംഗ് ടാബിൽ ടാപ്പുചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ലൊക്കേഷന് സമീപമുള്ള കൊറോണ വൈറസ് ടെസ്റ്റിംഗ് സെന്ററുകളുടെ പേരും വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

Tags: COVID-19google search
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies