ഇലക്കറികള്‍ കഴിയ്ക്കുമ്പോൾ ഇവ കൂടി ഓർക്കുക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇലക്കറികള്‍ കഴിയ്‌ക്കുമ്പോൾ ഇവ കൂടി ഓർക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 02:50 pm IST
FacebookTwitterWhatsAppTelegram

മലയാളിയുടെ ഭക്ഷണശീലം മാറിയത് പൊടുന്നനെ ആണ്. പറമ്പിലും പാടത്തും ഒക്കെ ഉണ്ടായിരുന്നതിനെ പറിച്ചെടുത്ത് വേവിച്ച് കഴിച്ച് പണിക്കു പോയിരുന്ന കാലം കഴിഞ്ഞു. പൊടുന്നനെ ഒരു മഴയത്ത് പൊട്ടിമുളച്ച, നിങ്ങളുടെ പറമ്പില്‍ തലകുമ്പിട്ടു നില്‍ക്കുന്ന പല ചെടികളും പോഷക സമൃദ്ധമാണ്. കടകളില്‍ ദിവസങ്ങളായി ശീതീകരിച്ച് , രാസമരുന്നടിച്ച് വെച്ചിരിക്കുന്ന പച്ചക്കറികള്‍ വലിയ വില കൊടുത്ത് വാങ്ങാന്‍ ഒരുങ്ങും മുന്‍പേ ഇലക്കറികളെ കുറിച്ച് കൂടി അറിയാം.

നമ്മുടെ പറമ്പിലൊക്കെ നിലത്തു പടര്‍ന്ന് വളരുന്ന കുടങ്ങല്‍ കണ്ടാല്‍ ആളൊരു പാവത്താനാണെങ്കിലും ഔഷധഗുണങ്ങളില്‍ മുന്‍പനാണ്. അര്‍ദ്ധവൃത്താകൃതിയിലുള്ള ഇതിന്‍റെ ഇലകള്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും ഉപകാരപ്രദമാണ്. ഇതിന്‍റെ നീര് ചര്‍മ്മരോഗങ്ങള്‍ക്കും കരള്‍സംബദ്ധമായ രോഗങ്ങളെ ചെറുക്കാനും ഉപയോഗിക്കുന്നു. ആറ്റിന്‍റെ വക്കത്തോ, പറമ്പിലോ വളരുന്ന ഇതിന്റെ  ഇല പറിച്ചെടുത്ത് അല്‍പ്പം ഇഞ്ചിയും പച്ചമുളകും പുളിയും തേങ്ങയും കൂടി ചേര്‍ത്തരച്ചു ഒരു ചമ്മന്തി ഉണ്ടാക്കിക്കോളൂ.

ചീര  അപരിചിതന്‍ അല്ല . പല തരത്തിലുള്ള ചീരയും നമുക്ക് സുപരിചിതം . ‘പിസോണിയ ആല്‍ബ’ എന്ന ശാസ്ത്ര നാമമുള്ള സൗഹൃദചീര പ്രമേഹത്തിന് അത്യുത്തമമാണെങ്കില്‍, ചുവന്ന ചീരയില്‍ രക്തോല്‍പാദന ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  രക്തം ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു . സോറിയാസിസ് അസുഖം ഉള്ളവര്‍ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിക്കുന്നത് നല്ലതാണ് . അപ്പോള്‍ ഇനി ചീര കഴിക്കുമ്പോള്‍ ഇതും കൂടി ഓര്‍ക്കുമല്ലോ .

ഒരു മഴയില്‍ മുളച്ചു പൊന്തുന്ന തകര നാം എല്ലാം കണ്ടിട്ടുണ്ടാവും . ഒരുപാട് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ള ഇലയാണ് തകരയും . വിഷ ബാധയ്‌ക്കും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസുഖങ്ങള്‍ക്കും രക്തദൂഷ്യത്തിനും എല്ലാം തകര ഒരു ഔഷധമാണ് . ഒരല്‍പ്പം തേങ്ങയും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത് തകര തോരന്‍ ഉണ്ടാക്കി നോക്കൂ . ഔഷധ ഗുണം കൊണ്ട് മാത്രമല്ല രുചികൊണ്ടും തകര നമ്മെ അത്ഭുതപ്പെടുത്തും.

തകരയോടൊപ്പം നാം കേട്ടിട്ടുള്ള മറ്റൊരു പേരാണ് തഴുതാമ . ഹൃദയസംബദ്ധമായ അസുഖങ്ങള്‍ക്കും കഫ രോഗ ശല്യത്തിനും അത്യുത്തമമാണിത് . തഴുതാമ തോരനും, ഉപ്പേരിയും,വെച്ച് കഴിക്കാം. പരിപ്പും കൂടി ഇട്ടൊരു കറിയുണ്ടാക്കിയാല്‍ ഉണ്ടല്ലോ … പിന്നെ ഊണിന് വേറൊന്നും വേണ്ട.

മത്തന്‍ ഇലയില്‍ ആയാലും ചേനയുടെ ഇലയില്‍ ആയാലും എല്ലാം കണ്ണിനു വേണ്ട ആരോഗ്യത്തിനുള്ള വിറ്റാമിനുകളും ഫൈബറും കാല്‍സിയവും എല്ലാം അടങ്ങിയിട്ടുണ്ട് . അപ്പോള്‍ ഇലക്കറികള്‍ ഒക്കെ വെച്ച് കഴിച്ചോളൂ. ആരോഗ്യത്തിന് നല്ലതാണ്.

Tags: Healthcooking
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies