സർപ്പത്തിന്റെ ഗന്ധം മണക്കുന്ന സർപ്പഗന്ധി...
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സർപ്പത്തിന്റെ ഗന്ധം മണക്കുന്ന സർപ്പഗന്ധി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 11:15 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും കാടുകളിലും ഇന്ത്യന്‍ സ്‌നേയ്‌ക്ക് റൂട്ട്, ഡെവിള്‍ പെപ്പര്‍ എന്നീ പേരുകളിലറിയപ്പെടുന്ന കുറ്റിച്ചെടിയാണ് സര്‍പ്പഗന്ധി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം ഇന്ന് പലയിടങ്ങളില്‍ നിന്നും വേരറ്റ് പോയിരിക്കുന്നു.

“റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്നാണ് സര്‍പ്പഗന്ധിയുടെ ശാസ്ത്രീയ നാമം. ഉഷ്‍ണമേഖല-ഉപോഷ്‍ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന സര്‍പ്പഗന്ധി അല്‍പം ചൂടുള്ള കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. ഒരു മീറ്ററോളം  ഉയരത്തിൽ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾ കടും പച്ച നിറത്തിലാണ്.

ഔഷധഗുണമുള്ള സര്‍പ്പഗന്ധി ആയുര്‍വേദ മരുന്നുകളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഇന്ത്യയിലെ തണല്‍ നിറഞ്ഞ കാടുകളില്‍ വളര്‍ന്നിരുന്ന ഇവയ്‌ക്ക് ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചിരിക്കുകയാണ്.

സമുദ്രനിരപ്പില്‍ നിന്നും 1200 മുതല്‍ 1300 അടിവരെ ഉയരമുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന സര്‍പ്പഗന്ധി മൺസൂൺ കാലത്തിനുശേഷമാണ് പൂവിടാൻ തുടങ്ങുന്നത്. ഇവയ്‌ക്ക് ചുവന്ന ഞെട്ടും, പൂക്കുലകളിൽ വെളുത്ത പൂക്കളുമാണുണ്ടാവുക. ഈ ചെടിയുടെ വേരുകള്‍ ഏകദേശം 50 മുതല്‍ 60 സെ.മീ വരെ ആഴത്തില്‍ മണ്ണിനടിയിലേക്ക് വളർന്നിറങ്ങും. ഇതിന്റെ വേരുകൾക്ക് സർപ്പത്തിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു, അങ്ങനെയാണിതിനു സർപ്പഗന്ധിയെന്ന പേരു വന്നത്.

വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും മുളപ്പിക്കുന്ന സർപ്പഗന്ധി ഹിമാലയന്‍ പ്രദേശങ്ങളിലും ഉത്തരാഞ്ചലിലും,  ഉത്തര്‍പ്രദേശിലും,  ജമ്മു കശ്‍മീരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സർപ്പഗന്ധി ധാരാളം ആരോഗ്യഗുണങ്ങളുള്ളതും അതേസമയം തന്നെ പാര്‍ശ്വഫലങ്ങളുള്ളതുമായ സസ്യമാണ്. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്.

നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ അതുപോലെ പാമ്പ് കടിയേറ്റാലുള്ള ചികിത്സയ്‌ക്കും മറ്റ് ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളുടെ കടിയേറ്റാലും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. മലബന്ധം, കരള്‍ സംബന്ധമായ രോഗങ്ങള്‍, സന്ധികളിലുണ്ടാകുന്ന വേദന എന്നിവയ്‌ക്കുള്ള മരുന്നുകളിലും ഇവ ചേരുവയാക്കാറുണ്ട്.

അസിഡിക് സ്വഭാവമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ ജൈവവളമടങ്ങിയ കറുത്ത മണ്ണാണ് സർപ്പഗന്ധിയ്‌ക്ക് വളരാൻ ഉത്തമം. ഇതുകൂടാതെ ചിലപ്പോള്‍ മണല്‍ കലര്‍ന്നതും ലാറ്ററൈറ്റ് പോലുള്ള മണ്ണിലും വളരാറുണ്ട്. 4.7 -നും 6.5 -നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് കൂടുതല്‍ നന്നായി വളരുന്നത്. വ്യാവസായികമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും മണ്ണിലെ പി.എച്ച് മൂല്യം പരിശോധിക്കണം.

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ടാണ് ചെടി പൂര്‍ണവളര്‍ച്ചയെത്തുന്നത്. വേരുകള്‍ കുഴിച്ചെടുത്താണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത വേരുകള്‍ കഴുകി വൃത്തിയാക്കി ഏകദേശം 14 കഷണങ്ങളാക്കി ഉണക്കിയശേഷം സൂക്ഷിച്ചുവെക്കും. സാധാരണയായി ഉണങ്ങിയ വേരുകളില്‍ 10 ശതമാനം ഈര്‍പ്പമുണ്ടാകും. ഈ വേരുകള്‍ ചാക്കുകൊണ്ടുള്ള ബാഗുകളില്‍ തണുപ്പുള്ളതും ഈര്‍പ്പമില്ലാതെ ഉണങ്ങിയതുമായ ഷെല്‍ഫില്‍ സൂക്ഷിച്ചുവെക്കണം. ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍ നിന്ന് ഏകദേശം 1500 മുതല്‍ 2000 വരെ ഉണക്കിയ വേരുകള്‍ ലഭിക്കും. മണ്ണിന്റെ ഗുണവും കാലാവസ്ഥയും ജലസേചനവും ആശ്രയിച്ചാണ് വിളവും ലഭിക്കുന്നത്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies