ന്യൂഡല്‍ഹി: ചെന്നൈയില്‍ നിന്നും ആന്തമാനിലേയ്ക്ക് കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് ഹൈസ്പീഡ് ഒപ്റ്റിക് ഫൈബര്‍ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്ഫറണ്സിലൂടെയാണ് പ്രധാനമന്ത്രി ഇന്റര്‍നെറ്റ് സംവിധാനം ആന്തമാനിനായി തുറന്നുകൊടുത്തത്. 2018 ഡിസംബര്‍ 30നാണ് നരേന്ദ്രമോദി പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ തപോഭൂമിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ആന്തമാന്റെ വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഹൈസ്പീഡ് ഇന്റര്‍നെറ്റും ആധുനിക തുറമുഖവും ഒരുമിപ്പിച്ച് ആന്തമാന്‍ ഇന്ത്യയുടെ പെസഫിക്കിലേക്കുള്ള വാതിലായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആന്തമാനിലെ നിവാസികള്‍ക്ക് യഥേഷ്ടം മൊബൈല്‍ സംവിധാനം ഉപയോഗിക്കാനും ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്താനും പുതിയ സംവിധാനം സഹായമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ന് ആഗസ്ററ് 10 ആന്തമാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്ക്ക് ഏറെ സന്തോഷകരമായ ദിവസമാണ്. ഇന്ന് 10.30ഓടെ ഹൈ-സ്പീഡ് ഒപ്ററിക്കല് ഫൈബര്‍ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമായിരിക്കുന്നു.’ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
രണ്ടുവര്‍ഷം പോലും തികയുംമുമ്പാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്. ഒരു സെക്കന്റില്‍ 2 x 200 ജിഗാബൈറ്റ് ബാന്‍ഡ് വിഡ്ത്താണ് നിലവിലെ ഇന്റര്‍നെറ്റ് ക്ഷമത. ആന്തമാനിനെ ലോകവുമായി ബന്ധപ്പിക്കുന്ന വലിയൊരു മുന്നേറ്റമാണ് സാധ്യമായി രിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം, ടെലി-മെഡിസിന്, ഇ-ഗവേണന്‍സ്, ഇ-വാണിജ്യമേഖലകളിലെല്ലാം ആന്തമാന്‍ ഇന്ത്യയുടെ മുഖ്യധാര വികസനത്തിന്റെ ഭാഗമാവുകയാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇന്റര്‍നെറ്റ് സേവനങ്ങളുടെ വ്യാപക സാധ്യത സൂചിപ്പുക്കുന്നതിനൊപ്പം ആന്തമാനിലെ വികസന പരിശ്രമങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേയ്ക്ക് പ്രദേശവാസികള്‍ക്ക് യാത്രചെയ്യാനായി സീ പ്ലെയിന്‍ ഉടന്‍ തയ്യാറാകുമെന്നും കൊച്ചി ഷിപ്പിയാര്‍ഡ് 4 കപ്പലുകള്‍ ഉടന്‍ പണിതീര്‍ത്ത് ലഭ്യമാക്കുമെന്നും നരേന്ദ്രമോദി അറിയിച്ചു.
ആന്തമാനില്‍ കപ്പല്‍ ഗാഗതത്തിനൊപ്പം അറ്റകുറ്റപ്പണികള്‍ക്കുള്ള കേന്ദ്രവും തുടങ്ങുന്ന വിവരവും പ്രധാനമന്ത്രി പങ്കുവെച്ചു.. ആന്തമാന്‍ നിക്കോബാര്‍ പോര്‍ട്ട് വികസിപ്പിക്കു ന്നതുവഴി പെസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകും ഒപ്പം ദൂരം കുറയുന്നതോടെ നിരവധി ദ്വീപുരാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള ബന്ധം കൂടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രഗവേഷണ രംഗത്ത് മികച്ച സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുമെന്നും സമുദ്രമേഖലയിലെ മത്സ്യങ്ങളുടെ പ്രജനനം വര്‍ദ്ധിപ്പിക്കുന്നതുവഴി മത്സ്യതൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Comments