മുബൈ: കൊറോണയ്‌ക്കൊപ്പം വെള്ളക്കെടുതിയും അനുഭവിക്കുന്ന മഹാരാഷ്‌ട്ര കൊറോണ പ്രതിരോധത്തില്‍ മെച്ചപ്പെടുന്നു. ഇതിനിടെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ തുടരുകയാണ്. രോഗമുക്തരുടെ എണ്ണം 73 ശതമാനത്തിലേയ്‌ക്ക് ഉയര്‍ന്നതാണ് ആശ്വാസമായി ആരോഗ്യവിഭാഗം അറിയിക്കുന്നത്.
തുടക്കത്തില്‍ രോഗവ്യാപനം 4 ശതമാനത്തിലെത്തിയ മുംബൈ നഗരം നിലവില്‍ 2 ശതമാന ത്തിലേയ്‌ക്ക് താണു. 19,172പേരാണ് മുംബൈ നഗരത്തില്‍ ചികിത്സയിലുള്ളത്. പൂനെ നഗരമാണ് കൊറോണ വ്യാപിക്കുന്നതില്‍ നിലവില്‍ മുന്‍പന്തിയിലുള്ളത്. 26000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചേരിപ്രദേശമായ ധാരാവി കൊറോണ രോഗത്തെ ശക്തമായിത്തന്നെ പ്രതിരോധിക്കുകയാണ്. 230 ദിവസങ്ങള്‍ക്കിടയില്‍ ആകെ 70 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രണ്ടര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ധാരാവിയിൽ ആറരലക്ഷം പേരാണ് തിങ്ങിനിറഞ്ഞ് താമസിക്കുന്നത്.
Comments