ഹൃദയാരോഗ്യം നിലനിർത്താൻ വേണ്ടി നമ്മൾ വ്യായാമം , ഭക്ഷണ ക്രമീകരണം തുടങ്ങി പല കാര്യങ്ങളും ചെയ്യാറുണ്ട് . ഇവയ്‌ക്കൊപ്പം നമ്മുടെ ജീവിതശൈലിയിൽ ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും
1 . ഓറഞ്ച്

വിറ്റാമിൻ സി , പോഷകങ്ങൾ , നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ഉന്മേഷം തരുകയും ദാഹം അകറ്റുകയും ചെയ്യുന്നപോലെ തന്നെ , ശരീത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അധിക തോതിലുള്ള പൊട്ടാസിയവും സോഡിയവും പുറന്തള്ളാൻ സഹായിക്കുകയും , തന്മൂലം രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും . ഓറഞ്ചിൽ ഉയർന്ന തോതിൽ പെക്ടിന്റെ അംശം ഉള്ളതിനാൽ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ വലിച്ചെടുക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും .
2 . വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തിനു രുചി മാത്രമല്ല ആരോഗ്യവും സംരക്ഷിക്കുന്ന ഒന്നാണ് . വെളുത്തുള്ളി കഴിക്കുന്നത് മൂലം രക്തസമ്മർദം അളവിൽ കൂടുതൽ ആകാതെ നോക്കുകയും , രക്തക്കുഴലുകൾ ചുരുങ്ങാതെ നോക്കുകയും , രക്തധമനികളിൽ അടിഞ്ഞു കൂടുന്ന കറ പോലുള്ള വസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു . രക്തധമനികൾ സുഗമമായി പ്രവർത്തിക്കേണ്ടത് ഹൃദയാരോഗ്യത്തിന് അന്ത്യന്താപേക്ഷിതമാണ് .
3 . ബദാം

ബദാം രക്തസമ്മർദ്ദം ഉയരാതെ നോക്കുകയും , ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോൾ രക്തധമനികൾ വലിച്ചെടുക്കാതെ സംരക്ഷിക്കുകയും ചെയ്യും .
4 . മാതളനാരങ്ങ

മാതള നാരങ്ങയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹം , ഹൃദയാഘാതം , ഓർമ്മക്കുറവ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കും . കൂടാതെ , ഹൃദയധമനികളിൽ കട്ടിയുള്ള കറകൾ അടിഞ്ഞുകൂടാതെ സംരക്ഷിക്കുകയും ചെയ്യും .
5 . മഞ്ഞൾ
ഇന്ത്യയുടെ ഭക്ഷണശീലത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മഞ്ഞൾ . മഞ്ഞളിൽ കുർക്കുമിന്റെ അളവ് ധാരാളം ഉള്ളതിനാൽ ഹൃദയഭിത്തികൾ കട്ടിയാവാതെ സംരക്ഷിക്കും . അത് പോലെ തന്നെ വണ്ണം കുറയ്‌ക്കാനും , രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തിനും , രക്തസമ്മർദ്ദം കുറക്കാനും സഹായിക്കും .
















Comments