ഹൂസ്റ്റൺ: റഷ്യ വികസിപ്പിച്ച കൊറോണ വാക്സിനെതിരെ അന്താരാഷ്ട്ര ശാസ്ത്ര സമൂഹം. വാക്സിൻ അവശ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിമർശനം ഉയരുന്നത് . ധൃതി പിടിച്ചുള്ള വാക്സിൻ പ്രഖ്യാപനം കൊറോണ രോഗികളിൽ അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേച്ചർ സയൻസ് മാസിക റിപ്പോർട്ട് ചെയ്യുന്നു .
ഹൂസ്റ്റൺ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ പ്രതിരോധ വാക്സിൻ വിദഗ്‌ദ്ധൻ പീറ്റർ ഹറ്റ്സ് ആണ് വാക്‌സിനെതിരെ രൂക്ഷമായ പ്രതിഷേധം അറിയിച്ചിരിക്കുന്നത് . അന്താരഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കി റഷ്യ വാക്സിൻ പ്രഖ്യാപിച്ചത് തീർത്തും അനവസരത്തിലും , മാനവ രാശിക്ക് ഭീഷണി ആകുമെന്നും പീറ്റർ ഹറ്റ്സ് പറഞ്ഞതായി നേച്ചർ ശാസ്ത്ര മാസിക റിപ്പോർട്ട് ചെയ്യുന്നു .ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഫ്രാങ്കൈസ് ബലോക്സ്, സ്പുട്നിക് വാക്സിന്റെ ഉപയോഗം വിഢിത്തവും അശ്രദ്ധവുമായ പരീക്ഷണമെന്നാണ് വിശേഷിപ്പിച്ചത് .
ഗമെലെയ വാക്സിൻ പുറത്തിറക്കി റഷ്യൻ പ്രസിഡന്റിന്റെ വാക്കുകളിൽ തന്നെ വാക്സിൻ അല്ലെങ്കിൽ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്ന് അർത്ഥം വരുന്ന പ്ലാസിബോ എന്ന വാക്ക് പ്രയോഗിച്ചിരുന്നു . മൂന്നാം ഘട്ട പരിശോധനകൾ ഉറപ്പാക്കുന്നതിനുള്ള കാലവിളംബം ഒഴിവാക്കുന്നതിന് ന്യായീകരണവുമായി വ്ലാദിമിർ പുടിൻ ഈ വാദമാണ് മുന്നോട്ട് വെച്ചത് . മാത്രമല്ല ഇരുനൂറോളം വാക്സിനുകളുടെ പരീക്ഷണമാണ് ലോകത്ത് കൊറോണ യുമായി ബന്ധപ്പെട്ട് നടക്കുന്നത് . പലതും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ അവസാന നിമിഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിനെല്ലാം തിരിച്ചടി ഉണ്ടാക്കാനെ നടപടി സഹകരമാകൂ എന്ന വിമർശനമാണ് ഉയരുന്നത് .
വാക്സിൻ നിർമ്മാണത്തിനായി ആശ്രയിച്ച കൊറോണ വൈറസിന്റെ പ്രതലത്തിൽ സൂചി മുന രൂപത്തിൽ കാണുന്ന ഭാഗത്തിനാധാരമായ പ്രോടീനുകളാണ് അഡിനോ വൈറസ് എന്നറിയപ്പെടുന്നത് . എ ഡി 26 എന്നറിയപ്പെടുന്ന ഈ പ്രോടീൻ തന്നെയാണ് ഒരു സ്വകാര്യ വാക്സിൻ സ്ഥാപനവും ഗവേഷണത്തിന് ആധാരമാക്കിയിരിക്കുന്നത് , ഇതിന്റെ ഫലം ഇനിയും അറിയാനുണ്ട് . സമാനമായ എ ഡി അഞ്ച് എന്ന പ്രോടീൻ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും പുരോഗമിക്കുകയാണ് . എന്നാൽ ഇവ രണ്ടിനെയും ആശ്രയിച്ചുള്ള ഗവേഷണമാണ് റഷ്യയിൽ നടന്നത് . ഒരേ മെത്തഡോളജി ഉപയോഗിച്ചുള്ള ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളൂം പൂർത്തിയാകാതെ വാക്സിൻ പ്രഖ്യാപിച്ചത് ശാസ്ത്ര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും നേച്ചർ സയൻസ് മാസിക ചൂണ്ടിക്കാട്ടുന്നു .















