വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണോ? അരുമകളെയും കൂടെ കൂട്ടിക്കോളൂ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Travel

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണോ? അരുമകളെയും കൂടെ കൂട്ടിക്കോളൂ

Janam Web Desk by Janam Web Desk
Aug 15, 2020, 12:02 pm IST
FacebookTwitterWhatsAppTelegram

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്‌ക്ക് വരികയാണോ, എങ്കിൽ ഒപ്പം നിങ്ങളുടെ അരുമകളെയും കൂട്ടാം.

2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഉടമയോടൊപ്പം സ്വന്തം വളർത്തു മൃഗങ്ങളേയും വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. കോവിഡിന്റെ വ്യാപനത്തെ തുടർന്ന് പലരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ എന്ത് ചെയ്യണമെന്നോർത്ത് പലർക്കും മാനസിക ബുദ്ധിമുട്ടുണ്ടാവാറുണ്ട്.

എന്നാൽ 2014 ലെ ഉത്തരവനുസരിച്ച് വളർത്തു മൃഗങ്ങളെ അഥവാ പെറ്റ്സ്സിനെ രണ്ടു രീതിയിൽ നാട്ടിലേക്ക് കൊണ്ടുവരാം. ഒന്നുകിൽ ബാഗേജ് വഴി കൊണ്ടുവരാം അല്ലെങ്കിൽ ഡിജിഎഫ്ടി ലൈസൻസ് എടുത്ത് കൊണ്ടുവരാം.

പെറ്റ്സ് എന്ന ഗണത്തിൽ നായയേയും, പൂച്ചയേയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പെറ്റ്സിനെ ബാഗേജിനൊപ്പം കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഉടമ വിദേശത്തു താമസിച്ചതിന്റെ രേഖ വേണം. അതുപോലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ രേഖയും സമർപ്പിക്കണം. ഒരു വ്യക്തിയെ സംബന്ധിച്ച് രണ്ടു ജീവികളെ ബാഗേജിനൊപ്പം കൊണ്ടുവരാം. അത് രണ്ട് നായ്‌ക്കളോ, രണ്ട് പൂച്ചകളോ അല്ലെങ്കിൽ ഓരോ പൂച്ചയും നായയും ആവാം.

പെറ്റ്സിനെ കൊണ്ടുവരുമ്പോൾ റാബീസ്, ഡിസ്റ്റെംപർ, പാർവോ വൈറസ് അണുബാധ, എലിപ്പനി തുടങ്ങിയ രോഗ ലക്ഷങ്ങൾ ഇല്ലായെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം. അതുപോലെ പൂച്ചയ്‌ക്കും നായയ്‌ക്കും പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തിയതിന്റെ രേഖകളും ഹാജരാക്കണം.

വളർത്തു മൃഗത്തിന്റെ യാത്രാവിവരങ്ങൾ, ഉടമ നേരിട്ടല്ലെങ്കിൽ ഉടമയുടെ അനുമതി പത്രം, ഉടമയുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ പരാമർശിച്ചിരിക്കണം. എ ക്യൂ ബി എസ് (അനിമൽ ക്വാററ്റീൻ ആൻഡ് സെർറ്റിഫിക്കേഷൻ സർവീസസ്) സംവിധാനമുള്ള ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ സാധിക്കുകയുള്ളു.

ഇനി ഡിജിഎഫ്ടി ലൈസൻസ് പ്രകാരമാണ് വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതെങ്കിൽ dgft@nic.in, http://dgft.gov.in എന്ന സൈറ്റിൽ ലൈസൻസിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷം എ ക്യൂ ബി എസ് അനുമതിക്ക് വേണ്ടി അപേക്ഷിക്കുക. എ ക്യൂ ബി എസിന്റെ അനുമതിയില്ലാതെ ഒരു വിമാന കമ്പനിയും മൃഗങ്ങളെ വിമാനത്തിൽ കയറ്റുകയില്ല.

Tags: corona virusanimalstravel
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC

Latest News

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies