ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ മാറ്റങ്ങളെ സ്വാഗതം ചെയ്ത് പാര്‍ട്ടി വിട്ട ഷാ ഫൈസല്‍ ന്യൂഡല്‍ഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നേരിട്ട് കണ്ട് തന്റെ ആഗ്രഹം അറിയിച്ചതായാണ് വിവരം. 2009ല്‍ കശ്മീരില്‍ നിന്നും ഐ.എ.എസ് നേടിയ വ്യക്തിയായ ഫൈസല്‍ പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസ് വിട്ട് സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കു കയായിരുന്നു.
ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്( ജെ.കെ.പി.എം) എന്ന പേരിലാണ് ഷാ ഫൈസല്‍ പാര്‍ട്ടി രൂപീകരിച്ചത്. ദേശീയമുന്നേറ്റത്തിന്റെ ഭാഗമായി ജമ്മുകശ്മീരിനെ മാറ്റുക എന്നതു തന്നെയായിരുന്നു തന്റെ ഉദ്ദേശം. ഇനി പോരാട്ടത്തിന്റെ ആവശ്യമില്ലെന്നും ജനങ്ങളെ സര്‍ക്കാറിന്റെ സഹായത്തിലൂടെ സേവിക്കാനാഗ്രഹിക്കുന്നുവെന്നും ഷാ പറഞ്ഞു. 37കാരനായ ഷാ ഫൈസല്‍ 2009ലാണ് കശ്മീരില്‍ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായത്.
Comments