ദോശ കഴിക്കാത്തവരായി ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മസാലദോശ, തട്ടുദോശ, ഉള്ളിദോശ, ഗോതമ്പുദോശ ഇങ്ങനെ ദോശകള്‍ പലവിധത്തിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തവും സ്വാദിഷ്ടവുമായ ഒന്നാണ് മുട്ട ദോശ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണിത്. സാധാരണ ദോശ മാവ് തയ്യാറാക്കുന്നതുപോലെ തന്നെ ഉഴുന്നും, അരിയും വെള്ളത്തിലിട്ട് കുതിരാന്‍ വയ്‌ക്കുക. കുതിര്‍ത്ത ശേഷം ഇത് നന്നായി അരച്ചുവയ്‌ക്കുക. പിറ്റേ ദിവസത്തെ ആവശ്യത്തിനാണെങ്കില്‍ തലേ ദിവസം രാത്രി തന്നെ അരച്ച് വെയ്‌ക്കണം എന്നാല്‍ മാത്രമേ പിറ്റേ ദിവസത്തേക്ക് മാവ് പുളിച്ചു വരികയുള്ളൂ.
ആദ്യം തന്നെ അരച്ചു വെച്ച മാവെടുത്ത് അതില്‍ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ക്യാരറ്റ്, തക്കാളി, പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് ചേര്‍ത്ത് നന്നായി ഇളക്കുക പിന്നീട് ഇതിലേക്ക് മല്ലിയിലയും കുരുമുളകുപൊടിയും ചേര്‍ത്തു കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചശഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് നല്ല നെയ്യ് പുരട്ടി കൊടുത്ത ശേഷം ദോശ മാവ് ഒഴിച്ച് ഒരു തവികൊണ്ട് പരത്തി കൊടുക്കുക.
അതിനു മുകളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം തവി കൊണ്ട് ദോശയ്‌ക്കു കണക്കായി അത് പരത്തി കൊടുക്കുക. ശേഷം തീ കുറച്ചു വച്ച് വേവിക്കുക. വളരെ പെട്ടെന്നു തന്നെ സ്വാദിഷ്ടവും ആരോഗ്യം ആരോഗ്യപ്രദമായ ദോശ തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവിനും സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കും
ചായക്കൊപ്പം നല്‍കാന്‍ കഴിയുന്ന ഒരു നല്ല ഒന്നാണിത്. ദോശയുടെ പല വെറൈറ്റികളും പരീക്ഷിച്ചു കഴിഞ്ഞ് വീട്ടമ്മമാര്‍ക്ക് പുതിയൊരു വിഭവമാണ് മുട്ട ദോശ.















