കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇരുരാജ്യത്തെ ജവാന്മാര് മധുരം പങ്കിട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന മധുരപലഹാരങ്ങള്‍ ബംഗ്ലാദേശ് സൈനികര്‍ക്ക് വിതരണം ചെയ്തത്. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 24 പര്‍ഗാന ജില്ലയിലെ അതിര്‍ത്തിയിലാണ് മധുരം നല്‍കിയത്.
തെക്കന്‍ ബംഗാള്‍ മുന്നണിയിലെ ബി.എസ്.എഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ഐ.ജി.അശ്വിനി സിംഗ് നേതൃത്വം നല്കി. ചരിത്രപരമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ജനതയാണ് ബംഗ്ലാദേശ്. അതിര്‍ത്തിയില്‍ പക്ഷെ നിരന്തരം നടക്കുന്ന നുഴഞ്ഞുകറ്റം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ പ്രതിരോധിക്കുന്നതില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അശ്വിനി പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സമീപകാലത്ത് വന്‍കിട വാണിജ്യ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. പുതുതായി എണ്ണ-പ്രകൃതിവാതക പൈപ്പ് ലെയിന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച തുറമുഖമായി ചാത്തോഗ്രാം- മോങ്ല തുറമുഖങ്ങള്‍ വികസിച്ചതോടെ ചരക്കുഗതാഗതം സുഗമായിരിക്കുന്നുവെന്നും അശ്വിനി പറഞ്ഞു.
Comments