ബംഗളൂരു : മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബംഗളൂരു കലാപത്തിന്റെ കാരണക്കാരായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ ഉടൻ നിരോധിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.
സംഘർഷത്തിൽ എസ്ഡിപിഐയ്ക്കും , പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അധികൃതർ ശേഖരിച്ചു വരികയാണ്. എല്ലാ തെളിവുകളും ലഭിച്ച ശേഷം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കും . അതിനുശേഷം ഈ സംഘടനകൾ നിരോധിക്കണമെന്ന് കർണാടക മന്ത്രിസഭ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ബംഗളൂരുവിൽ ദിവസങ്ങൾക്കു മുമ്പുണ്ടായ കലാപത്തിനു പിന്നിൽ ഈ പാർട്ടികളുടെ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവ നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നത് . മൂന്ന് പേർ മരണപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അക്രമത്തിനു എസ്ഡിപിഐ പ്രേരിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കലാപം നടന്ന് ആറുമാസത്തിനുള്ളിലാണ് ബംഗളൂരുവിൽ അക്രമം ആരംഭിച്ചത് .
Comments