വെള്ള വസ്ത്രങ്ങൾ വെണ്മയോടെ തിളങ്ങണോ ? ഇതാ രണ്ട് പൊടിക്കൈകൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വെള്ള വസ്ത്രങ്ങൾ വെണ്മയോടെ തിളങ്ങണോ ? ഇതാ രണ്ട് പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:32 pm IST
FacebookTwitterWhatsAppTelegram

വെള്ളവസ്ത്രങ്ങൾ വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ . അലക്കും തോറും നിറം മങ്ങുന്നതിനാൽ വെള്ളവസ്ത്രങ്ങൾ പലപ്പോഴും ഒരു തലവേദനയാണ് . നിറം മങ്ങി വെള്ള മഞ്ഞയായി മാറിയാൽ ഇട്ടു നടക്കുന്നവർക്ക് നാണക്കേട് മിച്ചവും . അലക്കുന്നതു കൊണ്ട് മാത്രമല്ല നിറം മങ്ങുന്നത് . നമ്മുടെ ശരീരത്തിലെ വിയർപ്പടിയുന്നതും നിറം മങ്ങാൻ കാരണമാണ് . നമ്മൾ ഉപയോഗിക്കുന്ന വിയർപ്പുസംഹാരികൾ , വിയർപ്പിൽ ഉണ്ടാകുന്ന പ്രോട്ടീനുമായി കൂടി കലരുമ്പോൾ ആണ് വസ്ത്രങ്ങളുടെ കക്ഷങ്ങളിലും മറ്റും മഞ്ഞ നിറം പടരുന്നത് .

വെള്ളവസ്ത്രങ്ങളിലെ മഞ്ഞ നിറം മാറ്റാൻ കഴിവുള്ള രണ്ടു വസ്തുക്കളാണ് ഹൈഡ്രജൻ പെറോക്സൈഡും ബേക്കിംഗ് സോഡയും . വസ്ത്രങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ വലിച്ചെടുക്കാൻ രണ്ടു വസ്തുക്കൾക്കും ഉള്ള കഴിവാണ് ഫലം കാണിക്കുന്നത് .

ഹൈഡ്രജൻ പെറോക്സൈഡ് അലിഞ്ഞു കഴിയുമ്പോൾ അത് ഓക്‌സിജനെ പുറം തള്ളുന്നു . ഈ പ്രക്രിയ ആണ് കറകളെ വലിച്ചെടുക്കാൻ സഹായിക്കുന്നത് . ബേക്കിംഗ് സോഡയിലും ധാരാളം രാസപ്രവർത്തനങ്ങൾ നടത്തുന്ന ഘടകങ്ങൾ ഉള്ളതിനാൽ നല്ലൊരു കറ നിവാരിണിയായി പ്രവർത്തിക്കുന്നു . ക്ഷാര സ്വഭാവമുള്ള ബേക്കിംഗ് സോഡ മെഴുക്കു പോലുള്ള കറകളെ നീക്കം ചെയ്യാൻ ഉത്തമമാണ് .

മഞ്ഞ കറ നീക്കംചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡും ബേക്കിംഗ് സോഡയും ഉപയോഗിക്കുന്നതിനുള്ള രണ്ട് മികച്ച വഴികൾ ചുവടെ ചേർക്കുന്നു

ഒന്നര കപ്പ് ബേക്കിംഗ് സോഡ , രണ്ടു ടീസ്പൂൺ ഹൈഡ്രജൻ .പെറോക്സൈഡും, ഒന്നര ടീസ്പൂൺ ഉപ്പും കൂടി കലർത്തുക .വസ്ത്രങ്ങളിൽ കറ പുരണ്ട ഭാഗങ്ങളിൽ ഈ മിശ്രിതം പുരട്ടി അരമണിക്കൂറിന് വെക്കുക . ശേഷം നന്നായി തിരുമ്മിയതിന് ശേഷം വാഷിംഗ് മെഷീനിൽ ഇട്ട് അലക്കിയെടുക്കുക . ചൂട് വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് . എത്ര അധികം നേരം ഹൈഡ്രജൻ പെറോക്സൈഡ് ബേക്കിംഗ് സോഡാ മിശ്രിതത്തിൽ തുണി മുക്കി വെക്കാൻ പറ്റുമോ അത്രയധികം ഫലം ലഭിക്കുന്നതാണ്. അലക്കിയ തുണി വെയിലത്തിട്ടുണക്കിയാൽ കൂടുതൽ ഉചിതം .

പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സോപ്പിന് എണ്ണ മയം വലിച്ചെടുക്കാനുള്ള കഴിവ് ഉണ്ട് . അതിനാൽ തന്നെ ഹൈഡ്രജൻ പെറോക്‌സൈഡിനും ബേക്കിംഗ് സോഡക്കും ഒപ്പം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിക്കുന്നത് വെള്ളവസ്ത്രങ്ങളുടെ നിറം വീണ്ടെടുക്കാൻ സഹായിക്കും .

ഒരു കപ്പ് പാത്രം കഴുകുന്ന സോപ്പ് കലക്കിയ വെള്ളം , രണ്ടു കപ്പ് ഹൈഡ്രജൻ പെറോക്‌സൈഡും ചേർത്ത് മിശ്രിതം ഉണ്ടാക്കുക . കഴുകാനുള്ള വസ്ത്രത്തിൽ ഇത് തേച്ചു പിടിപ്പിച്ചതിന് ശേഷം കുറച്ചു നേരം വെക്കുക . അതിനു ശേഷം ബേക്കിംഗ് സോഡ ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയതിനു ശേഷം മെഷീനിലിട്ടു അലക്കിയെടുക്കുക . വെയിലത്തിട്ടുണക്കിയാൽ കൂടുതൽ പ്രയോജനം ചെയ്യും .

വസ്ത്രങ്ങളുടെ വെണ്മ നിലനിർത്താൻ ഈ പൊടിക്കൈകൾ  ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് .

Tags: Baking Soda
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies