മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഭക്ഷണം കഴിക്കുമ്പോള്‍ വയറ്റിലുണ്ടാകുന്ന അസ്വസ്ഥത, നെഞ്ചരിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഗ്യാസ്ട്രബിള്‍ ശ്രദ്ധിക്കാതെ പോയാല്‍ അത് അള്‍സറിനുള്ള വഴിയൊരുക്കും. എന്നാല്‍ നിമിഷനേരം കൊണ്ട് ഗ്യാസ്ട്രബിളിനു പരിഹാരം തേടാന്‍ നമ്മുടെ വീട്ടില്‍ തന്നെുളള ചില ഒറ്റമൂലികള്‍ പരീക്ഷിച്ചു നോക്കൂ.
നേന്ത്രപ്പഴം
ആല്‍ക്കലി കണ്ടന്റ് കൂടുതല്‍ അടങ്ങിയ നേന്ത്രപ്പഴം ദഹനത്തിന് എളുപ്പം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
തുളസിയില
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം വെള്ളം കുടിക്കുന്നത് അമിതമായ അസിഡിറ്റി ഇല്ലാതാക്കുകയും, വയറു ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പാല്‍
പാലില്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഗ്യാസ്ട്രബിള്‍ മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു.
പെരുംജീരകം/ ജീരകം
ഇവ രണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കുടിയ്‌ക്കുന്നത് വയറിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുന്നു. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയാനും ഇതുകൊണ്ട് സാധിക്കുന്നു. ഇത് വായിലിട്ട് ചവച്ച് ഇറക്കുന്നതു ഗ്യാസ്ട്രബിള്‍ നിന്നും ഏറെ ആശ്വാസം നല്‍കുന്നു.
ഗ്രാമ്പു
ഗ്രാമ്പു വായിലിട്ട് ചവയ്‌ക്കുന്നത് ഉമിനീര്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുമൂലം വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഗ്യാസ്ട്രബിളിനും ഒരു പരിധിവരെ പരിഹരിക്കാന്‍ കാണാന്‍ സാധിക്കും,
പുതിനയില
മൗത്ത് ഫ്രഷ്‌നര്‍ ആയി ഉപയോഗിക്കുന്ന പുതിന അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കുന്നു. പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, അരച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നതും വയറിന് ഏറെ ഗുണപ്രദമാണ്.
ഇഞ്ചി
വയറിന്റെ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി ചതച്ച് നീരെടുത്ത് കുടിക്കുന്നതും ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാനും വയറിലെ ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.
















Comments