ആര്യവേപ്പ് വീട്ടിൽ വളർത്തണമെന്ന് പറയുന്നതെന്തുകൊണ്ട് ?
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആര്യവേപ്പ് വീട്ടിൽ വളർത്തണമെന്ന് പറയുന്നതെന്തുകൊണ്ട് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 03:13 pm IST
FacebookTwitterWhatsAppTelegram

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ആര്യവേപ്പ്. വീടുകളില്‍ ആര്യവേപ്പ് വളര്‍ത്തുന്നത് വീടിന്റെ ഐശ്വര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ.് അന്തരീക്ഷത്തിലേയ്‌ക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാന്‍ കഴിവുള്ള ആര്യവേപ്പിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യപ്രദമാണ്. ആരോഗ്യത്തിനു പുറമേ സൗന്ദര്യത്തിനും ചര്‍മരോഗങ്ങള്‍ക്കും ഒരുപോലെ ഗുണപ്രദമാണ് ആര്യവേപ്പ്. ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ള ഒരേയൊരു ഔഷധ സസ്യമായ വേപ്പില എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ചവച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയ്‌ക്കും ആരോഗ്യത്തിനും ഗുണപ്രദമാണ്.

ചര്‍മ്മത്തിലെ അണുബാധ മാറ്റാനും മുഖക്കുരുവിന് ശമനം നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും കണ്ണിനു താഴെയുള്ള കറുപ്പ് ഇല്ലാതാക്കാനും ആര്യവേപ്പ് ഉത്തമമാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തല്‍, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കല്‍, ബലമുള്ള മുടി എന്നിവയ്‌ക്ക് വരെ വെറും വയറ്റില്‍ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് ഗുണകരമാണ്. മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ് ആര്യവേപ്പ്. ആര്യവേപ്പ് ഏകദേശം 30 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്നു. ഇല തണ്ടില്‍ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്‌ക്ക് കയ്പ്പുരസമാണ്. പൂവിന് മഞ്ഞകലര്‍ന്ന വെള്ള നിറമാണുള്ളത്.

തടി, ഇല, കായ്, കായില്‍ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ് ഔഷധനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങള്‍. വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍, സന്ധിവാതം, വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിര്‍മ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. വേപ്പിന്റെ വിത്തില്‍ നിന്നും ആട്ടിയെടുക്കുന്ന വേപ്പെണ്ണ പലതരം ഔഷധസോപ്പുകളുടേയും ചേരുവയില്‍ ഉപയോഗിക്കുന്നു. വേപ്പിന്‍ പിണ്ണാക്ക് ജൈവ വളമായി ഉപയോഗിക്കുന്നു. പയറുവര്‍ഗ്ഗങ്ങള്‍, നട്ട്സ് തുടങ്ങിവയ്‌ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകള്‍ കൂടി നിക്ഷേപിച്ചാല്‍ അവയ്‌ക്ക് കീടബാധ ഏല്ക്കുകയില്ല. ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies