പാരീസ്: യുറോപ്പ്യന്‍ ലീഗിലെ മികച്ചതാരമായ പിഎസ്ജിയുടെ തിയാഗോ സില്‍വ ക്ലബ്ബിലെ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് തോറ്റ കലാശപോരാട്ടത്തിന് ശേഷമാണ് സില്‍വയുടെ വിടവാങ്ങല്‍ ഉറപ്പിച്ചത്. ഉടനാരംഭിക്കുന്ന അടുത്ത സീസണില്‍ സില്‍വ ചെല്‍സിയുടെ നീലപ്പടയിലെ അംഗമാകും. കാലാവധി പൂര്‍ത്തിയായതിനാല്‍ സില്‍വയെ സൗജന്യമായിട്ടാണ് ചെല്‍സിയ്ക്ക് ലഭിക്കുന്നത്. 2012 മുതല്‍ ഫ്രഞ്ച് ലീഗിലെ മിന്നും ക്ലബ്ബായ പിഎസ്ജിയുടെ താരമാണ് തിയാഗോ സില്‍വ. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനമാണ് സില്‍വ പുറത്തെടുത്തത്.
35-ാം വയസ്സിലും തിയാഗോ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ചെല്‍സിയില്‍ തിയാഗോ തന്റെ പരിചയസമ്പന്നത പ്രകടിപ്പിക്കുമെന്ന് ഉറപ്പാണെന്നും ചെല്‍സി അധികൃതര്‍ പറഞ്ഞു. ചെല്‍സിയുടെ പ്രതിരോധ നിരയിലെ കരുത്ത് കൂട്ടാന്‍ സില്‍വയുടെ വരവ് സഹായിക്കു മെന്നാണ് ടീം കണക്കുകൂട്ടുന്നത്.
പ്രധാനപ്പെട്ട നിരവധി താരങ്ങളെ ചേര്‍ക്കുന്നതില്‍ ഈ സീസണില്‍ ചെല്‍സി നന്നായി പരിശ്രമിച്ചു. ഹക്കിം സിയേച്ചിനേയും തിമോ വെര്‍ണറേയും സീസണ് തീരും മുന്നേ ക്ലബ്ബിലെടുത്ത ചെല്‍സി കായ് വാവെര്ട്ടിസിനേയും ബെന്‍ ചില്വെല്ലിനേയും ലഭിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് തിയാഗോ സില്‍വയെന്ന മികച്ച താരത്തെ ടീമിന് ലഭിച്ചിരിക്കുന്നത്.
Comments