ഇന്നത്തെ കാലത്ത് കംപ്യൂട്ടര്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കംപ്യൂട്ടര്‍ ആധുനിക ജീവിതത്തിലെ ഒരു ഭാഗമായി കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായും വിനോദത്തിനു വേണ്ടിയും കുട്ടികള്‍ വരെ ഇപ്പോള്‍ കൂടുതലായി കംപ്യൂട്ടര്‍ ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ കംപ്യൂട്ടറുമായി ഇടപഴകേണ്ടി വരുന്നത് ജോലിക്കാര്‍ക്കാണ്. ഇടതടവില്ലാതെ മണിക്കൂറുകളോളം കംപ്യൂട്ടര്‍ മുന്നില്‍ ചിലവഴിക്കേണ്ടി വരുന്നത് കണ്ണിനെ ബാധിക്കുന്നു.
കൂടുതല്‍ സമയം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലൂടെ കാഴ്ചയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. കണ്ണിന്റെ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിന്റെ നനവ് കുറയുന്നതുമാണ് ഇതിന്റെ മുഖ്യകാരണങ്ങള്‍. കണ്ണുവേദന, തലവേദന, കാഴ്ച മങ്ങല്‍, കണ്ണെരിച്ചില്‍, കടച്ചില്, തടച്ചില് എന്നിങ്ങനെയുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഇതിനു പുറമേ തോളും കഴുത്തും വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാണ്.
എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ നമുക്ക് തടയാം. കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം ആന്റിഗ്ളേയര്‍ കോട്ടിങ് ഉള്ള കണ്ണടകള്‍ ധരിക്കുക, ഇത് മോണിറ്ററില്‍നിന്നുള്ള പ്രതിചലനം കുറയ്ക്കാന്‍ സഹായിക്കുന്നു. ടിന്റുള്ള ഗ്ളാസുകള്‍ കണ്ണിലേക്കെത്തുന്ന പ്രകാശരശ്മികള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തുടര്‍ച്ചയായി സ്ക്രീനിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ഫോക്കസ് ഒരു പോയിന്റിലേക്ക് ലോക്ക് ഇന്‍ ആകാം. ഇതു മാറ്റുന്നതിന് 20 മിനിറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയശേഷം 20 സെക്കന്‍ഡ് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരു പോയിന്റിലേക്ക് നോക്കുക. നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗം മൂലം നമ്മുടെ കണ്ണുചിമ്മുന്നത് കുറയാം.
സാധാരണയായി ഒരു വ്യക്തി 1520 തവണ ഓരോ മിനിറ്റിലും കണ്ണ് ചിമ്മുമ്പോള്‍ കംപ്യൂട്ടറില്‍ ഫോക്കസ് ചെയ്യുന്ന ഒരാള്‍ അഞ്ചില്‍ താഴെ മാത്രമേ ചെയ്യൂ ഇത് കണ്ണിന്റെ നനവ് കുറഞ്ഞ് വരണ്ടതാക്കും. അതുകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് കണ്ണുചിമ്മണം. ഇത് കണ്ണുനീരിന്റെ നനവ് ലഭിച്ച് കണ്ണിന് പോഷണം ലഭിക്കാന്‍ സഹായിക്കും. കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നു സ്ക്രീനിന്റെ നടുവിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ലെവലില്‍നിന്നും 15 മുതല്‍ 20 ഡിഗ്രി താഴോട്ട് ആകണം. സ്ക്രീനില്‍നിന്നുള്ള ദൂരം 2028 ഇഞ്ച് ആകണം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്ചെയ്താല് നമുക്ക് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ഒഴിവാക്കാന്‍ സാധിക്കും.















