ഏറ്റവും കൂടുതല്‍ റൂബിക്സ് ക്യൂബുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പരിഹരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി 25കാരന്. ചെന്നൈ സ്വദേശിയാണ് ആറ് റൂബിക്സ് ക്യൂബുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പരിഹരിച്ച് റെക്കോര്‍ഡ് നേടിയത്. ഇല്ലയാരം ശേഖര്‍ എന്ന 25കാരന് ഒറ്റ ശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ നിന്നും ആറ് ക്യൂബുകള്‍ സോള്‍വ് ചെയ്തത്. വെള്ളത്തിനടിയിലുള്ള ആറ് ക്യൂബുകള്‍ പരിഹരിക്കാന്‍ ശേഖര്‍ രണ്ട് മിനിറ്റും 17 സെക്കന്‍ഡുമാണ് എടുത്തത്. ഒരു ഗ്ലാസ് കണ്ടെയ്നറില്‍ ഇരുന്നാണ് ശേഖര്‍ ക്യൂബുകള്‍ സോള്‍വ് ചെയതത്. അതേസമയം യോഗയിലെ പ്രത്യേക ധ്യാന ശ്വസനരീതികള്‍ ഉപയോഗിച്ചതു കൊണ്ടാണ് ശേഖറിന് ഈ നേട്ടം സ്വന്തമാക്കാനായതും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. സുതാര്യമായ ഒരു ഗ്ലാസ് പാത്രത്തിലാണ് ശേഖര്‍ ഇരുന്നത്. പുറത്ത് നിന്ന് പരിശോധിക്കുന്നവര്‍ക്ക് ശേഖറിനേയും ക്യൂബുകളേയും കാണാവുന്ന രീതിയിലായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിലിട്ട ഈ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ഒരു ഫെയ്സ്ബുക്ക് ഉപയോക്താവ് അതിശയകരമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഈ നേട്ടത്തിനായി ശേഖര്‍ വെള്ളത്തിനടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സേന പ്രാണായാമ എന്ന പ്രത്യേക യോഗ പരിശീലനം നേടി.
ഈ സംഭവം തന്റെ കരിയറിലെ ഒരു വഴിത്തിരിവാണ്. ഇപ്പോള്‍ താന്‍ കൂടുതല്‍ ശക്തനും കൂടുതല്‍ റെക്കോര്‍ഡുകള്‍ നേടാന്‍ ശ്രമിക്കുന്നതുമാണെന്ന് റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ശേഖര്‍ പ്രതികരിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ അണ്ടര്‍വാട്ടര്‍ വിഭാഗമാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്, അതിനാലാണ് താന്‍ ആദ്യം ഇത് ചെയ്യാന്‍ തീരുമാനിച്ചതെന്നും ചെന്നൈക്കാരന്‍ പറഞ്ഞു.
Most Rubik's Cubes Solved Underwater – Guinness World Records
Using yoga meditation breathing techniques, Illayaram Sekar from Chennai, India has achieved a new record for the most Rubik's Cubes solved underwater
Posted by Guinness World Records on Friday, August 21, 2020
Comments