മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറ്റുമുട്ടാൻ മാത്രം കരുത്തുള്ള ഒരു നേതാവും കോൺഗ്രസ്സിൽ ഇല്ലെന്ന് ശിവസേനാ എം പി സഞ്ജയ് റാവത്ത് . മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് റാവത്തിന്റെ പ്രതികരണം .
കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ തടയുന്നത് പാർട്ടിയുടെ വംശനാശത്തിന് തന്നെ കാരണമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ പൂർണ്ണ ശക്തിയോടെ നിലകൊള്ളാൻ കഴിയുന്ന ഒരു നേതാവ് കോൺഗ്രസിന് ഇല്ലെന്നും സേന മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര കോളത്തിൽ റാവത്ത് പറഞ്ഞു.
പാർട്ടിയ്ക്ക് ഒരു മുഴുവൻ സമയ നേതൃത്വം ഉണ്ടായിരിക്കണമെന്ന് 23 കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.കോൺഗ്രസ് പ്രസിഡന്റായി ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ പുറത്തു നിന്ന് ഒരാൾ വരുന്നത് ഗുണകരമാണ്. എന്നാൽ കത്തയച്ച ആ 23 പേരിൽ ആർക്കും ആ കഴിവില്ല .
മുൻ കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രാദേശിക പാർട്ടികളെയും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട് “കോൺഗ്രസ് ഇപ്പോഴും ഇന്ത്യയിലുടനീളം നിലനിൽക്കുന്നുണ്ട്, പക്ഷേ വ്യത്യസ്ത മുഖങ്ങളാണ് , ഈ പാർട്ടികൾ ഒന്നു ചേർന്നാൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയായി ഉയർന്നുവരാമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Comments