പുതുമ മാറാതെ ഐതിഹ്യമാല
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുമ മാറാതെ ഐതിഹ്യമാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 09:57 am IST
FacebookTwitterWhatsAppTelegram

വര്‍ഗീസ് മാപ്പിളയും, ശങ്കുണ്ണിയും  കുറച്ച് സ്നേഹിതന്മാരും ഒക്കെയായി കൂടിയിട്ടുള്ള ഒരു സഭയാണ് രംഗം . കൂടിയിട്ടുള്ളവരെല്ലാം സാഹിത്യ കമ്പമുള്ളവരായതുകൊണ്ട് എഴുത്തുകളെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒക്കെയായി ചര്‍ച്ചകള്‍ അങ്ങനെ നീണ്ട് നീണ്ട് പോകുന്നു. സരസമായ ആ സംഭാഷണങ്ങള്‍ക്കിടയില്‍ ശങ്കുണ്ണി ചില ഐതിഹ്യങ്ങള്‍ പറഞ്ഞു. അധികമാരും കേട്ടിട്ടില്ലാത്തതും രസകരവും ആയ ചില കഥകള്‍ . ആ സൗഹൃദ സഭയില്‍ കൂടിയവര്‍ക്കെല്ലാം അത് ഒരുപാട് രസിച്ചു . തുടര്‍ന്നുള്ള ദിവസങ്ങളിലും വര്‍ഗീസ് മാപ്പിള അടക്കമുള്ളവരുടെ നിര്‍ബന്ധത്തെ മാനിച്ച് ശങ്കുണ്ണി തന്‍റെ കഥകളുടെ കെട്ടഴിച്ചു.

ആ കഥകളിലൂടെ തെളിഞ്ഞത് തെരുവ് വിളക്കുകള്‍ ഇല്ലാത്ത , ഇരുട്ട് വീണ പഴയ കേരളത്തിന്‍റെ ഇടവഴികളില്‍ പതിയിരുന്ന യക്ഷികളുടെയും , പാലപ്പൂവിന്‍റെ മണം പേറിവരുന്ന ഗന്ധര്‍വന്‍മാരുടെയും , വീര ചരിതങ്ങളുടെ കെട്ടുറപ്പില്‍ പണിതീര്‍ത്ത കൊട്ടാരങ്ങളുടെയും , തറവാടുകളുടെ അകത്തളങ്ങളില്‍ കട്ടപിടിച്ച് നിന്ന വിശ്വാസങ്ങളുടെയും മറ്റൊരു ലോകമായിരുന്നു. ആ കഥകള്‍ക്ക് ആ സഭയില്‍ കൂടിയിരുന്ന വിരലില്‍ എണ്ണാവുന്നവരെ മാത്രമല്ല , കേരളക്കരയെ മുഴുവന്‍ കോരിത്തരിപ്പിക്കുവാന്‍ കഴിയും എന്നുറപ്പുള്ളത് കൊണ്ടാവണം വർഗീസ് മാപ്പിള ,” ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞു കളഞ്ഞാല്‍ പോര , ഇവയില്‍ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെങ്കിലും , നാം അറിഞ്ഞിരികേണ്ടുന്നവയായ  പല തത്വങ്ങളും സാരാംശങ്ങളും കൂടിയുണ്ട് . അതിനാല്‍ ഇവയെല്ലാം ഒന്നെഴുതണം ” എന്ന് പറഞ്ഞത് . ശരിയാണ് , പഴയ കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും ജീവിത രീതിയും ആ കഥകളില്‍ ഉണ്ടായിരുന്നു. അതിന്‍റെ ആഖ്യാന രീതി മഹത്തരമായിരുന്നു . കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന ആ മഹത്തായ കൃതി അവിടെ അങ്ങനെ രൂപപ്പെടുകയായിരുന്നു.

കോട്ടയത്തെ കോടിമതയില്‍  വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ശങ്കുണ്ണി . 1855 മാര്‍ച്ച് 23 നാണ് അദ്ദേഹം ജനിച്ചത് . പല ആശാന്‍മാരുടെയും നേതൃത്വത്തിലായിരുന്നു പഠനം . പിന്നീട് വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും മറ്റും മലയാളം പഠിപ്പിച്ചു തുടങ്ങി. 1893 ഇല്‍ മലയാളം അധ്യാപകനായി. 1909 മുതലാണ് അദ്ദേഹം ഐതിഹ്യമാലയുടെ രചന ആരംഭിക്കുന്നത്. 1909 മുതല്‍ 1934 വരെയുള്ള നീണ്ട കാലഘട്ടത്തിലായി അദ്ദേഹം ശേഖരിച്ച ഐതിഹ്യങ്ങളാണ് നമ്മള്‍ ഇന്ന് കാണുന്ന ഐതിഹ്യമാലയുടെ ഉള്ളടക്കം .

എട്ട് ഭാഗങ്ങളിലായി 126 കഥകളാണ് ഐതിഹ്യമാലയിലുള്ളത് .  കൊച്ചി , തിരുവിതാംകൂര്‍ , ബ്രിട്ടീഷ് മലബാര്‍ രാജാക്കന്മാരില്‍ നിന്നും അനവധി പുരസ്ക്കാരങ്ങള്‍ നേടിയ അദ്ദേഹം , ഐതിഹ്യമാലയ്‌ക്ക് പുറമെ , മണിപ്രവാള കൃതികള്‍ , ആട്ടക്കഥകള്‍, വഞ്ചിപ്പാട്ടുകള്‍ , ഗദ്യപ്രബന്ധങ്ങള്‍ മുതലായവയും രചിച്ചിട്ടുണ്ട്.  അദ്ദേഹം വൈദ്യത്തിലും നിപുണന്‍ ആയിരുന്നു. 1937 ജൂലൈ 22 നു അദ്ദേഹം മരണമടഞ്ഞു . പക്ഷേ കാലങ്ങള്‍ക്കിപ്പുറവും പൈതൃക കേരളം ഐതിഹ്യമാല നെഞ്ചോട് ചേര്‍ക്കുന്നു.

Tags: malayalam literature
ShareTweetSendShare

More News from this section

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies