ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: 2018 അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മുന്‍ ഇന്ത്യന്‍ യുവതാരം മഞ്‌ജോത് കല്‍റ ലങ്ക പ്രീമിയര്‍ ലീഗില്‍ കോഴ വാഗ്ദാന കേസില്‍ അറസ്റ്റില്‍. ജാഫ്‌ന കിങ്‌സ് ടീമിന്റെ സഹഉടമയായ കല്‍റയെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ മുമ്പാണ് ശ്രീലങ്ക പൊലീസിന്റെ സ്പോര്‍ട്‌സ് അഴിമതി വിരുദ്ധ പ്രത്യേക അന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.

കളിക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് മത്സരഫലം സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് 27-കാരനായ കല്‍റയ്‌ക്കെതിരായ ആരോപണം. ടൂര്‍ണമെന്റിന് ഏകദേശം പത്ത് ദിവസം മുമ്പ് തന്നെ ചില താരങ്ങളെ അദ്ദേഹം സമീപിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ശ്രീലങ്കന്‍ ദേശീയ താരങ്ങളായ ഭാനുക രാജപക്‌സ, അവിഷ്‌ക ഫെര്‍ണാണ്ടോ, ദുനിത് വെല്ലാലഗെ എന്നിവരാണ് പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജാഫ്‌ന കിങ്‌സ് ടീമിലെ അംഗങ്ങളുമാണ്.

പരാതിയെ തുടര്‍ന്ന് രഹസ്യനിരീക്ഷണം ആരംഭിച്ച അന്വേഷണ സംഘം, കൊളംബോയിലെ ഒരു ഹോട്ടലില്‍ വെച്ച് ഒരു താരത്തിന് 95 ലക്ഷം ശ്രീലങ്കന്‍ രൂപ (ഏകദേശം 28,700 യുഎസ് ഡോളര്‍) കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് കല്‍റയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഈ അറസ്റ്റ് ആറാം പതിപ്പ് ലങ്ക പ്രീമിയര്‍ ലീഗിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഓഗസ്റ്റ് 8 വരെയാണ് നടക്കുന്നത്.

അതേസമയം, ടൂര്‍ണമെന്റിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി വിവാദങ്ങള്‍ ഇതാദ്യമല്ല. ഈ വര്‍ഷം ആദ്യം ദംബുള്ള തണ്ടേഴ്സ് ടീമിന്റെ ഉടമ തമീം റഹ്‌മാന്‍ കളിക്കാരനെ സ്വാധീനിക്കാനും വാതുവെപ്പ് സംഘടിപ്പിക്കാനും ശ്രമിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവും 2.4 കോടി ശ്രീലങ്കന്‍ രൂപ പിഴയും ലഭിച്ചിരുന്നു. സംഭവത്തില്‍ പ്രതികരിച്ച ശ്രീലങ്ക ക്രിക്കറ്റ്, അഴിമതിക്കെതിരെയുള്ള അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു.

2018 അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 101 റണ്‍സ് നേടി പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്‌ക്ക് കിരീടം സമ്മാനിച്ച താരമായിരുന്നു മഞ്‌ജോത് കല്‍റ. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ താരം ഇപ്പോള്‍ ലങ്ക പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിവാദങ്ങളിലൊന്നിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ്.

Tags: Bribery caseFormer India U-19 starManjot Kalra arrestedLanka Premier League
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies