കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നമാണ് കൃഷിയിടങ്ങളില്‍ ഉണ്ടാകുന്ന ജന്തുക്കളുടെ ശല്യം. പക്ഷികള്‍ മുതല്‍ തോട്ടത്തില്‍ കയറി മേയുന്ന ആനകളെ വരെ നേരിടേണ്ടതായി വരുന്നു. ഇവയുടെ ശല്യം കാരണം കര്‍ഷകര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം മേഖലയിലാണ് ഇപ്പോള്‍ കര്‍ഷകരെ ഏറെ കുഴപ്പത്തിലാക്കി കൊണ്ട് കുരങ്ങുശല്യം വ്യാപകമായത്. ഏലം കര്‍ഷകരുടെ തോട്ടത്തിലാണ് കുരങ്ങുകളുടെ കൂട്ടമായ വിളയാട്ടം. കൂട്ടമായി കൃഷിയിടങ്ങളില്‍ എത്തുന്ന കുരങ്ങുകള്‍ ഏല തട്ടകള്‍ ഒടിച്ച് അതിനുള്ളിലെ കുരുന്ന് ഏലവും പൂവുമെല്ലാം കടിച്ചു തിന്നുന്നു.
ഇത് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കി. ഇവയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചും വിരട്ടിയോടിച്ചു വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് നിരാശപ്പെട്ട്തോടെയാണ് കുരങ്ങുകളെ തുരത്താന്‍ പുതിയ പരീക്ഷണങ്ങളുമായി ഏലം കര്‍ഷകര്‍ രംഗത്തെത്തിയത്. കശാപ്പ് ശാലകളില്‍ നിന്നും വാങ്ങുന്ന മൃഗങ്ങളുടെ എല്ലിന് കഷണവും, പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ പാമ്പുകളെയും, വിവിധ വര്‍ണ്ണത്തിലുള്ള കൊടിതോരണങ്ങളും, മരത്തില്‍ കെട്ടി തൂക്കുന്നു, ഇതു കൂടാതെ ഉണക്കമീന്‍ പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളം കുരങ്ങുകള്‍ വരുന്ന സ്ഥലത്ത് തളച്ചിടുന്നു.
കൂടാതെ ആള്‍രൂപങ്ങള്‍ ഉണ്ടാക്കി കൃഷിയിടങ്ങളില്‍ കെട്ടി തൂക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടു മൂന്നു തവണയായി അമ്പതോളം കുരങ്ങുകളാണ് കൂട്ടമായി വന്നു ഏലത്തോട്ടത്തില്‍ ആകെ നാശം വിതയ്ക്കുന്നത്. ഇത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കി, ഇതോടെയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ കുരങ്ങ് ശല്യത്തിന് പ്രതിവിധി തേടാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നത്. ഇതിനു പുറമേയായി ഈ പ്രദേശത്ത് ഇടയ്ക്കിടെ കാട്ടാനയുടെ ശല്യവും ഉണ്ട്. കുരങ്ങു ശല്യത്തെ തുടര്‍ന്ന് നെടുങ്കണ്ടം മേഖലയിലെ കര്‍ഷകര്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Comments