ബംഗ്ലാദേശില്‍ നിന്നും ചരക്കുമായി ആദ്യ കപ്പല്‍: ത്രിപുരിയിലെത്തിയത് ഗോമതി നദിയിലൂടെ

Published by
Janam Web Desk

ന്യൂഡല്‍ഹി: ബംഗ്ലാദേശ്-ചരക്കുപാതയില്‍ ആദ്യ കപ്പല്‍ ത്രിപുരയിലെത്തി. ബംഗ്ലാദേശിലെ ദൗകാണ്ടി തുറമുഖത്തുനിന്നും പുറപ്പെട്ട ചരക്കു കപ്പലാണ് ത്രിപുരയിലെ സോനാമുരയില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യാ ബംഗ്ലാദേശ് ബന്ധത്തിന്റെ നാഴിക്കല്ലാണ് ചരക്കുനീക്കം വഴി നടന്നിരിക്കുന്നത്. ബംഗ്ലാദേശിലെ എം.ബി. പ്രീമിയര്‍ എന്ന ചരക്ക് കപ്പലാണ് എത്തിയത്. ഗോമതി നദിയിലൂടെയാണ് ചരക്കുകപ്പല്‍  ഇന്നലെ  പുറപ്പെട്ടത്. ഉള്‍നാടന്‍ ചരക്കുനീക്കത്തില്‍ മറ്റൊരു രാജ്യവുമായി ആദ്യമായാണ് ഇന്ത്യ കരാറില്‍ ഒപ്പിടുന്നത്.

കടലിലൂടെയല്ലാതെയുള്ള ചരക്കു നീക്കം ബംഗ്ലാദേശിനും ഇന്ത്യയ്‌ക്കും ഏറെ ഗുണകരമാണെന്നും പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. ത്രിപുര കൂടാതെ കൊല്‍ക്കത്തയിലേയ്‌ക്ക് കപ്പല്‍ വഴി കണ്ടെയ്‌നര്‍ എത്തിക്കാനും ബംഗ്ലാദേശ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. മറ്റ് വിദേശരാജ്യങ്ങളിലേയ്‌ക്കും ചരക്കുനീക്കം നടത്താനാണ് ഇന്ത്യ സഹായം നല്‍കുന്നത്.

Share
Leave a Comment