കൊറോണ വ്യാപനം കൂടിയതോടെ എല്ലാം ഓണ്‍ലൈനിലൂടെയാണ്. സ്‌റ്റേജുകളില്‍ നടത്തിയിരുന്ന പരിപാടികളെല്ലാം ഓണ്‍ലൈന്‍ വഴിയായി. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഓഡിഷനില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ സംഗീത പരിപാടിയുടെ ഓഡിഷനില്‍ പങ്കെടുത്തു കൊണ്ടിരിക്കെ അമ്മ സീലിംഗ് തകര്‍ന്ന് താഴേക്ക് പതിച്ചു.
ലിസ് സാന്‍ മില്ലന്‍ എന്ന പെണ്‍കുട്ടിയുടെ സംഗീത വീഡിയോയാണ് പുറത്തു വന്നത്. പത്ത് സെക്കന്റ് മാത്രമുള്ള വീഡിയോ ടിക് ടോകിലൂടെയാണ് പ്രചരിച്ചത്. ‘കിന്‍ഡര്‍ഗാര്‍ട്ടന്‍ ബോയ്ഫ്രണ്ട്’ എന്ന ഗാനം ഓഡിഷനായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ലിസ്. പെണ്‍കുട്ടിയുടെ അമ്മ മുകളിലെ നിലയില്‍ സ്യൂട്‌കെയ്സുകള്‍ അടുക്കി വെക്കുകയായിരുന്നു. ലിസ് പാടിത്തുടങ്ങുന്നതും മുറിയുടെ മുകളില്‍ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ശേഷം ഒരു വലിയ ശബ്ദത്തോടെ സീലിംഗ് തകരുന്നത് വീഡിയോയില്‍ കാണാം. ലിസ് സാന്‍ മില്ലന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്. സീലിംഗ് പിളര്‍ന്ന് ബാലന്‍സ് തെറ്റി തന്റെ അമ്മ താഴേക്ക് വീണതാണെന്ന് പോസ്റ്റിനൊപ്പം ലിസ് കുറിച്ചു. അമ്മയുടെ ഒരു കാല്‍ താഴേക്ക് വരുന്നത് കണ്ട് ആ സമയം ശരിക്കും പേടിച്ച് പോയെന്നും ലിസ് പറയുന്നുണ്ട്.
ഞാന്‍ ചിത്രീകരണം നടത്തുകയാണെന്ന് അമ്മയ്‌ക്കറിയാമായിരുന്നന്നു. എന്നാല്‍ റെക്കോര്‍ഡിങ്ങിനിടെ ഉണ്ടായ ശബ്ദങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നത് വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാമെന്നും ലിസ് പറയുന്നുണ്ട്. തടികൊണ്ടുള്ള സീലിംഗ് ആയിരുന്നു അത്. സംഭവം ലിസിന്റെ വെബ് ക്യാമറയില്‍ പതിയുകയായിരുന്നു. ന്യൂയോര്‍ക്കിലാണ് ലിസും കുടുംബവും താമസിക്കുന്നത്. അഞ്ച് ദശലക്ഷം പേര്‍ കണ്ട വീഡിയോ 1.5 ദശലക്ഷം പേര്‍ ലൈക്ക് ചെയ്തു. അമ്മയ്‌ക്ക് സാരമായ പരിക്ക് ഇല്ലെന്നും വീണതിന്റെ ഞെട്ടലിലാണെന്നും ലിസ് പറഞ്ഞു. അതേസമയം വീഡിയോയക്ക് ലഭിക്കുന്ന കമന്റുകള്‍ വായിച്ച് ആസ്വദിക്കുകയാണ് അമ്മയെന്നും ലിസ് അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പറഞ്ഞു.
Comments