രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം, കരുതലോടിരിക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം, കരുതലോടിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:25 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകസമൂഹം ഒന്നടങ്കം നേരിട്ട് കൊണ്ടിരിക്കുന്ന മഹാവിപത്താണ്‌ കൊറോണ  എന്ന മഹാമാരി . നിരന്തരം കൈകഴുകുക , മാസ്ക് ഉപയോഗിക്കുക , അത്യാവശ്യമെങ്കിൽ ഗുണമേന്മയുള്ള സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി കൊറോണയെ  പ്രതിരോധിക്കാൻ സ്വീകരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾക്കൊപ്പം അത്യാവശ്യമുള്ള മറ്റൊരു പ്രധാന   കാര്യമാണ് രോഗപ്രതിരോധ ശേഷി .

ഇത്  എങ്ങിനെ വർദ്ധിപ്പിക്കാൻ സാധിക്കും എന്നുള്ളത് പലരുടെയും ഉള്ളിൽ തോന്നുന്ന ചോദ്യങ്ങളിൽ ഒന്നാണ് . രോഗത്തെ ചെറുത്തു നിൽക്കാനുള്ള നമ്മുടെ ശരീരത്തിന്റെ കരുത്തിനെ ഉത്തേജിപ്പിക്കാൻ ധാരാളം വഴികളുണ്ട് . നല്ലതു പോലെ വ്യായാമം ചെയ്യുക , ഗുണപ്രദവും പോഷകവും നിറഞ്ഞ ഭക്ഷണം കഴിക്കുക , സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക അങ്ങിനെ പല വഴികളുണ്ട് . അതിൽ പെട്ട ചില നുറുങ്ങു വിദ്യകൾ ഇതാ

പ്രകൃതിദത്ത വിഭവങ്ങൾ ആയ പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ , ധാന്യങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും . കൂടാതെ മഞ്ഞൾ , നെല്ലിക്ക , ഇഞ്ചി , തുളസി , കട്ടൻ ചായ എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും .

ഉറക്കവും രോഗപ്രതിരോധ ശേഷിയും പരസ്പരം ബന്ധപെട്ടു കിടക്കുന്ന ഒന്നാണ് . അതിനാൽ തന്നെ ഉറക്കം കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും . പ്രായപൂർത്തിയായ ഒരു വ്യക്തി രാത്രിയിൽ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങിയിരിക്കണം .

ആരോഗ്യകരമായ കൊഴുപ്പായ ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ , ഒലിവ് എണ്ണ എന്നിവക്ക് ശരീരത്തിൽ ഉണ്ടാകുന്ന വീക്കത്തെ തടയാനുള്ള ശക്തിയുണ്ട് . അതിനാൽ തന്നെ ഇന്നത്തെ സാഹചര്യത്തിൽ ഇവ അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും .

കുടലിന്റെ പ്രവർത്തന ക്ഷമതയും രോഗപ്രതിരോധശേഷിയും തമ്മിലും ബന്ധമുണ്ട് . അതിനാൽ പുളിപ്പിച്ച വസ്തുക്കൾ ഉണ്ടാക്കിയ ഭക്ഷണം , പ്രോബിയോട്ടിക്‌സ് അടങ്ങിയ ഭക്ഷണം എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും അതുമൂലം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .

ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക . കാരണം ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും , ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും .

ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താനായി ദിനവും ധാരാളം വെള്ളം കുടിക്കുക . യോഗ, ധ്യാനം , മറ്റു വിനോദങ്ങൾ എന്നിവയിൽ ഏർപ്പെട്ടു കൊണ്ട് മാനസിക സമ്മർദ്ദത്തെ തടഞ്ഞു നിർത്തുക. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും അത്യാവശ്യമാണ് .

ദിനചര്യകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി കൊണ്ട് ആരോഗ്യകരമായ ശരീരവും മനസ്സും വളർത്തിയെടുത്തു കൊണ്ട് സ്വയം പ്രതിരോധിക്കാം കൊറോണ  എന്ന മഹാമാരിയെ .

Tags: immunityhealthy dietImportance of good sleep
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies